ജിദ്ദ: ഐ ടി എക്‌സ്‌പേര്‍ട്‌സ് ആന്‍ഡ് എന്‍ജിനീയേഴ്‌സ് ജിദ്ദ ഹില്‍ട്ടന്‍ ഹോട്ടലില്‍ സൈബര്‍ സെക്യൂരിറ്റി ഇവന്റ് സംഘടിപ്പിക്കുന്നു. ബഹുരാഷ്ട്ര സൈബര്‍ സൈക്യൂരിറ്റി കമ്പനിയായ പാലോ ആള്‍ട്ടോ നെറ്റ്വര്‍ക്ക്‌സുമായി ചേര്‍ന്നാണ് വിവിധ സൈബര്‍ സെക്യൂരിറ്റി ഇവന്റ് പരിപാടികള്‍ സംഘടിപ്പിക്കുന്നത്. ജൂണ്‍ 10 ശനിയാഴ്ചയാണ് ജിദ്ദയില്‍ ഐ ടി രംഗത്തു ജോലി ചെയ്യുന്ന ഐ ടി വിദഗ്ധരെയും എന്‍ജിനീയര്‍മാരെയും സംഘടിപ്പിച്ചു കോര്‍ണിഷിലെ ജിദ്ദ ഹില്‍ട്ടണ്‍ ഹോട്ടലിലെ പന്ത്രണ്ടാം നിലയിലെ അംവാജ് ബാള്‍റൂം ഹാളില്‍ ഐ ടി ഗാദറിങ് ആന്റ് സൈബര്‍ സൈക്യൂരിറ്റി ഇവന്റ്് സംഘടിപ്പിക്കുന്നത്.
|
2014ല്‍ തുടക്കമിട്ട ഐ.ടി.ഇ. ഇകെ.എസ്.എക്ക് സൗദിയിലെ വിവിധ പ്രവിശ്യകളില്‍ നിന്നായി 700ഓളം അംഗങ്ങളുണ്ട്. പ്രഫഷണല്‍ രംഗത്ത് ഒരുമിച്ച് പ്രവര്‍ത്തിക്കുന്നതിനും ജോലി അന്വേഷിക്കുന്നവര്‍ക്ക് ജോലി കണ്ടെത്താന്‍ സഹായിക്കാനും സൗദിയില്‍ ഐ ടി രംഗത്തു വരുന്ന മാറ്റങ്ങള്‍ക്കു അംഗങ്ങളെ സജ്ജരാക്കുന്നതിനു വേണ്ടിയും മറ്റു ഐ ടി രംഗത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുന്നതിനുമാണ് സംഘടനയ്ക്ക് രൂപം കൊടുത്തത്.
പരിപാടിയോട് അനുബന്ധിച്ചു ഇന്ന് ഐടി ലോകം ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യുന്ന സൈബര്‍ സെക്യൂരിറ്റി വിഷയത്തില്‍ പാലോ ആള്‍ട്ടോ നെറ്റ്വര്‍ക്ക്‌സിലെ ഐ ടി വിദഗ്ധര്‍ നേതൃത്വം നല്‍കുന്ന വിവിധ സെഷനുകള്‍ ഉണ്ടാവും. കൂടാതെ ജിദ്ദയില്‍ ഐ.ടി രംഗത്തു ജോലിചെയ്യുന്നവരുടെ ഒരു സംഗമവും കൂടിയാവും ഈ പരിപാടിയെന്ന് സംഘാടകര്‍ പറഞ്ഞു. ഡാറ്റ സെക്യൂരിറ്റിയിലും മറ്റും സൈബര്‍ സുരക്ഷ യുടെ കാര്യത്തില്‍ മുന്‍കൂട്ടി പ്ലാന്‍ ചെയ്ത കഴിയാവുന്ന സുരക്ഷ ഉറപ്പ് വരുത്താന്‍ ഐ.ടി രംഗത്തു ജോലി ചെയ്യുന്നവര്‍ക്ക് ഈ പരിപാടി ഗുണകരമാവും എന്ന് സംഘാടകര്‍ കൂട്ടിച്ചേര്‍ത്തു.
ഭാരവാഹികളായ അഷ്‌റഫ് അഞ്ചാലന്‍ (ഐ ടി ഡയറക്ടര്‍ – മൂവ്‌മെന്റ് സൊല്യൂഷന്‍സ്), സഹദ് പാലോളി (ഐ ടി ഇന്‍ഫ്രാ സ്ട്രക്ച്ചര്‍ മാനേജര്‍ -യുണൈറ്റഡ് കാര്‍ട്ടൂണ്‍ ), അഷ്റഫ് കുന്നത്ത് (ഐ ടി ഹെഡ് ജോതൂണ്‍ പെയിന്റ് ), ജസീം അബു (ഡയറക്ടര്‍ ഗോദ്റെജ് ), അബൂ വി കെ (സിസ്റ്റം & വെബ് മാനേജര്‍ ഗള്‍ഫ് സിസ്റ്റം ) ,റഫീഖ് അബ്ദുല്ല (ബ്രാഞ്ച് മാനേജര്‍ പ്രെസിറ്റിജ് സൗദി ),നൗഷാദ് വെങ്കിട്ട (ഇ ആര്‍ പി സിസ്റ്റം അനലിസ്റ്റ് -ബക്രി ഇന്റര്‍നാഷണല്‍ എനര്‍ജി) എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു. കൂടുതല്‍ വിവരങ്ങള്‍ക്ക് 050 44 99 083, 054 496 3780 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്


