മഞ്ചേശ്വരം: മംഗല്‍പാടി പഞ്ചായത്തില്‍ മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ തവണ ലീഗ് സ്ഥാനാര്‍ഥി പരാജയപ്പെട്ട 24-ാം വാര്‍ഡായ മണിമുണ്ടയില്‍ ആണ് ലീഗിന് അപ്രതീക്ഷിത ജയം.
|
സ്ഥാനാര്‍ത്ഥിയായി പത്രിക സമര്‍പ്പിച്ചിരുന്ന സമീനയാണ് എതിര്‍ സ്ഥാനാര്‍ത്ഥികളില്ലാത്തതിനാല്‍ ഏകകണ്ഠമായി തിരഞ്ഞെടുക്കപ്പെട്ടത്. വാര്‍ഡില്‍ ബിജെപിയും സിപിഎമ്മും തുല്യ ശക്തികളാണെന്നു പറയുന്നു. മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായിരുന്നു സമീന.
കഴിഞ്ഞ തവണ എല്‍ഡിഎഫ് സ്വതന്ത്രനാണ് ഈ വാര്‍ഡില്‍ ജയിച്ചത്. എന്നാല്‍, ഇക്കുറി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന ദിവസമായ വെള്ളിയാഴ്ച വരെ സമീനയും ഡമ്മിയും മാത്രമേ പത്രിക സമര്‍പ്പിച്ചിരുന്നുള്ളു.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


