22
Oct 2024
Tue
22 Oct 2024 Tue
jail warden among 4 arrested for running Meth Lab

തിഹാര്‍ ജയില്‍ വാര്‍ഡന്റെ നേതൃത്വത്തില്‍ നടത്തിവന്നിരുന്ന മെതഫെറ്റമൈന്‍ നിര്‍മാണഫാക്ടറി കണ്ടെത്തി. ഗ്രേറ്റര്‍ നോയിഡയില്‍ നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയും ഡല്‍ഹി പോലീസിന്റെ പ്രത്യേക സംഘവും ചേര്‍ന്ന് നടത്തിയ റെയ്ഡിലാണ് മയക്കുമരുന്ന് നിര്‍മാണ ഫാക്ടറി കണ്ടെത്തിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

95 കിലോഗ്രാമോളം മയക്കുമരുന്ന് ഇവിടെ നിന്ന് കണ്ടെടുത്തു. ഇന്ത്യയിലും പുറത്തും വിതരണം ചെയ്യുന്നതിനായി ഗ്രേറ്റര്‍ നോയിഡയില്‍ മയക്കുമരുന്ന് നിര്‍മാണം നടക്കുന്നതായ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. ഇതുമായി ബന്ധപ്പെട്ട് നാലുപേരെ അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയ സംഘത്തെ റിമാന്‍ഡ് ചെയ്തു.

തിഹാര്‍ ജയില്‍ വാര്‍ഡന്‍, ഡല്‍ഹിയിലെ ബിസിനസ്സുകാരന്‍ മുംബൈ സ്വദേശിയായ രസതന്ത്രജ്ഞന്‍ എന്നിവര്‍ അടങ്ങുന്ന സംഘമാണ് മെത് നിര്‍മാണ ലബോറട്ടറി നടത്തിവന്നിരുന്നത്. ഇവിടെ നിര്‍മിക്കുന്ന മയക്കുമരുന്നിന്റെ ഗുണമേന്മ ഉറപ്പുവരുത്താന്‍ മയക്കുമരുന്ന് സംഘത്തില്‍പെട്ട മറ്റൊരാള്‍ ഡല്‍ഹിയില്‍ ഉണ്ടായിരുന്നു. തിഹാര്‍ ജയില്‍ വാര്‍ഡന്‍ ആയിരുന്നു മയക്കുമരുന്ന് നിര്‍മിക്കുന്നതിനുള്ള വസ്തുക്കള്‍ ലാബില്‍ എത്തിച്ചുനല്‍കിയിരുന്നത്. മെക്‌സിക്കന്‍ മയക്കുമരുന്ന് മാഫിയയുമായി സംഘത്തിന് ബന്ധമുണ്ടെന്ന് അന്വേഷണത്തില്‍ കണ്ടെത്തി.

കഴിഞ്ഞദിവസം തമിഴ്‌നാട്ടിലും മെതഫിറ്റമൈന്‍ നിര്‍മാണ ലാബ് കണ്ടെത്തിയിരുന്നു. ബിടെക് വിദ്യാര്‍ഥികളും കെമിസ്ട്രി വിദ്യാര്‍ഥിയും അടങ്ങുന്ന സംഘമായിരുന്നു ഇതിനു പിന്നില്‍.

READ ALSO:  കെമിസ്ട്രി വിദ്യാര്‍ഥിയുടെ സഹായത്തോടെ മെത്ത് നിര്‍മിച്ചു വിറ്റുവന്ന എന്‍ജിനീയറിങ് വിദ്യാര്‍ഥികള്‍ പിടിയില്‍

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക