തിരുവനന്തപുരം: റിയാസ് മൗലവിയെ കൊന്ന പ്രതികള്‍ രക്ഷപ്പെടാനുള്ള സാഹചര്യമുണ്ടായാല്‍ പിണറായി സര്‍ക്കാരിനെ കേരളത്തിലെ ജനാധിപത്യ വിശ്വാസികള്‍ ശക്ഷിക്കുമെന്ന് ദക്ഷിണകേരള ജംഇയ്യത്തുല്‍ ഉലമ തിരുവനന്തപുരം ജില്ലാ ജനറല്‍ സെക്രട്ടറി പാച്ചല്ലൂര്‍ അബ്ദുസ്സലാം മൗലവി. ദക്ഷിണകേരള ജംഇയ്യത്തുല്‍ ഉലമ സംഘടിപ്പിച്ച സെക്രട്ടേറിയറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ( jamiyyathul-ulama-on-riyas-moulavi-murder. )
|
അബ്ദുല്‍ നാസര്‍ മഅദനിക്കെതിരേ ബോംബെറിഞ്ഞവരാണ് ആര്‍എസ്എസുകാര്‍, പള്ളിപൊളിച്ചവരാണ് ആര്‍എസ്എസുകാര്‍. റിയാസ് മൗലവിയെ കൊന്ന ആര്‍എസ്എസുകാര്‍ക്ക് ഞെളിഞ്ഞു നടക്കാനുള്ള അവസരമുണ്ടാക്കിയാല്‍ ഞങ്ങള്‍ മുഖ്യമന്ത്രിയോട് അര്‍ത്ഥ ശങ്കക്കിടയില്ലാത്ത വിധം പറയുന്നു, കേരളത്തിലെ ഭരണകൂടത്തെ ജനാധിപത്യ വിശ്വാസികള്‍ ശിക്ഷിക്കും. നീതിപീഢത്തില്‍ വിശ്വാസമര്‍പ്പിച്ചു കഴിയുന്ന ഒരു സമൂഹത്തെ എന്നും വിഡ്ഡികളാക്കാമെന്ന് കരുതിയാല്‍ ഞങ്ങള്‍ തിരിച്ചടിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
എല്ലാ രാഷ്ട്രീയക്കാരും ഈ വിഷയത്തില്‍ കപട നാടകമാണ് കളിക്കുന്നത്. കേസ് പുനരന്വേഷിക്കാന്‍ മുഖ്യമന്ത്രി ഇടപെടണം. അല്ലെങ്കില്‍ വലിയ പ്രതിഷേധ പരിപാടികളുമായി മുന്നോട്ടു പോകും.
ആലപ്പുഴയില്‍ ഷാന്‍ എന്ന ചെറുപ്പക്കാരന്‍ കൊല്ലപ്പെട്ടപ്പോള്‍ കുറ്റപത്രം പോലും സമര്‍പ്പിക്കാന്‍ നടപടിയുണ്ടായില്ല. അതിന് പിന്നാലെ ഒരു അഡ്വക്കറ്റ് കൊല്ലപ്പെട്ടപ്പോള്‍ 15 പ്രതികളെയും തൂക്കിക്കൊല്ലാന്‍ വിധിച്ചു. ഈ ഇരട്ടനീതിക്കെതിരെയാണ് തങ്ങള്‍ പ്രതികരിക്കുന്നത്. ആര്‍.എസ്.എസിനും തങ്ങള്‍ക്കും ഒരേ വോട്ട് തന്നെയാണ് ഉള്ളതെന്നും അദ്ദേഹം പറഞ്ഞു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





