02
Dec 2024
Fri
02 Dec 2024 Fri
JCMM movement joins SDPI

തമിഴ്‌നാട്ടിലെ പ്രമുഖ ക്രൈസ്തവ സംഘടനയായ ജനനായക ക്രൈസ്തവ മക്കള്‍ മുന്നണി(ജെസിഎംഎം) എസ്ഡിപിഐയില്‍ ലയിച്ചു. ജെസിഎംഎം മുന്നേറ്റം സംസ്ഥാന അധ്യക്ഷന്‍ ജെ ആര്‍ ഡേവിഡ്, സംസ്ഥാന ജനറല്‍ സെക്രട്ടറി ജി മോഹന്‍ സ്റ്റാന്‍ലി, സംസ്ഥാന ട്രഷറര്‍ ജെ യോബു, മറ്റ് സംസ്ഥാന ഭാരവാഹികള്‍ അടക്കമുള്ളവരാണ് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് നെല്ലൈ മുബാറക്കിന്റെ സാന്നിധ്യയില്‍ പാര്‍ട്ടിയില്‍ അംഗത്വമെടുത്തത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

17 വര്‍ഷമായി തമിഴ്‌നാട്ടില്‍ പ്രവര്‍ത്തിച്ചുവരുന്ന സംഘടനയാണ് ജെസിഎംഎം. എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ കരിം, ചെങ്കല്‍പ്പേട്ട് നോര്‍ത്ത് ജില്ലാ പ്രസിഡന്റ് മാലിക്ക്, സെക്രട്ടറി റഫീഖ് തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക