ജിദ്ദ: യാഥാര്‍ഥ്യത്തിലൂന്നിയ മാധ്യമ പ്രവര്‍ത്തനത്തെ അഭിനന്ദിക്കുന്നുവെന്ന് ഹജ്ജ് കോണ്‍സല്‍ മുഹമ്മദ് അബ്ദുല്‍ ജലീല്‍. ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ മൂന്ന് വര്‍ഷത്തെ ഔദ്യോഗിക ചുമതലയ്ക്ക് ശേഷം ഡല്‍ഹിലേക്ക് മടങ്ങുന്ന ഹജ്ജ് കോണ്‍സലിന് ജിദ്ദ ഇന്ത്യന്‍ മീഡിയ ഫോറം ഒരുക്കിയ സ്‌നേഹ സംഗമത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
|
‘കോഫീ വിത്ത് കോണ്‍സല്‍’ എന്ന പേരില്‍ മീഡിയ ഫോറം സംഘടിപ്പിച്ച പരിപാടിയില്‍ പഠന കാലത്തും ഇന്ത്യന്‍ സിവില്‍ സര്‍വീസ് നേടിയതിന് ശേഷവുമുള്ള ജീവിത അനുഭവങ്ങള്‍ മാധ്യമ പ്രവര്‍ത്തകരുമായി അദ്ദേഹം പങ്കുവെച്ചു. ദുബൈ ആസ്ഥാനമായ സ്വകാര്യ കമ്പനിയില്‍ കണ്‍സല്‍ട്ടന്റായി പ്രവര്‍ത്തിക്കുന്ന അദ്ദേഹത്തിന്റെ ഭാര്യ എന്‍ജിനീയര്‍ ബിസ്മിതയും ചടങ്ങിന്റെ ഭാഗമായി ജീവിത അനുഭവങ്ങളും വിദ്യാഭ്യാസ മാര്‍ഗ നിര്‍ദേശങ്ങളും പങ്കുവെച്ചു.
ചടങ്ങില്‍ ജിദ്ദ ഇന്ത്യന്‍ മീഡിയ ഫോറത്തിന്റെ ഉപഹാരം ഫോറം പ്രസിഡന്റ് കബീര്‍ കൊണ്ടോട്ടി നല്‍കി ആദരിച്ചു. മാധ്യമ പ്രവര്‍ത്തകരായ ഹസ്സന്‍ ചെറുപ്പ, ജലീല്‍ കണ്ണമംഗലം, സാദിഖലി തുവൂര്‍, സുല്‍ഫീകര്‍ ഒതായി, ഗഫൂര്‍ കൊണ്ടോട്ടി, സാബിത് സലീം എന്നിവര്‍ക്കൊപ്പം അനുപമ ബിജു, ഷബ്ന കബീര്‍ എന്നിവരും സംസാരിച്ചു. മീഡിയ ഫോറം ജനറല്‍ സെക്രട്ടറി ബിജു രാമന്തളി സ്വാഗതവും ട്രഷറര്‍ പി. കെ സിറാജ് നന്ദിയും പറഞ്ഞു.
ALSO READ: കാസര്‍കോട് സ്വദേശി നഗ്മ മുഹമ്മദ് ജപ്പാനിലെ ഇന്ത്യന്‍ അംബാസഡര്‍


