23
Jun 2023
Sat
23 Jun 2023 Sat

ജിദ്ദ: കോട്ടയം ഡിസ്ട്രിക്ട് പ്രവാസി അസോസിയേഷന്‍ (കെഡിപിഎ) ജിദ്ദയുടെ പുതിയ വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. ചെയര്‍മാനായി നിസാര്‍ യൂസുഫും പ്രസിഡന്റായി അനില്‍ നായരും തിരഞ്ഞെടുക്കപ്പെട്ടു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അനീസ് മുഹമ്മദ് (സെക്ര.), പ്രസൂണ്‍ ദിവാകരന്‍ (ട്രഷ.), സിറിയക് കുര്യന്‍ (വൈസ്. പ്രസിഡന്റ്), ആശിഷ്, റഫീഖ് യൂസുഫ് (ജോ. സെക്ര), ദര്‍ശന്‍ മാത്യു (പ്രോഗ്രാം കണ്‍വീനര്‍), മനീഷ് കുടവെച്ചൂര്‍, അനന്തു എം. നായര്‍, വിഷ്ണു ബാലരാജന്‍, ഷാന്‍ അബു, ബാസില്‍ (അംഗങ്ങള്‍), പ്രശാന്ത് തമ്പി (ലോജിസ്റ്റിക്സ് കണ്‍വീനര്‍), വിഷ്ണു ബാലരാജന്‍, തന്‍സില്‍ എം.എ, ജിജോ എം. ചാക്കോ, മധു രാജേന്ദ്രന്‍ (അംഗങ്ങള്‍), ഫസിലി ഹംസ (പബ്ലിക് റിലേഷന്‍സ്), കെ.എസ്.എ. റസാഖ് (ചാരിറ്റി), സാജിദ് ഈരാറ്റുപേട്ട (മീഡിയ) എന്നിവരാണ് മറ്റ് ഭാരവാഹികള്‍.

ചെയര്‍മാന്‍ നിസാര്‍ യൂസുഫ് തിരഞ്ഞെടുപ്പ് യോഗത്തില്‍ അധ്യക്ഷത വഹിച്ചു. ജൂണ്‍ 4 മുതല്‍ സപ്തംബര്‍ 4 വരെ മെംബര്‍ഷിപ്പ് കാംപയിന്‍ നടത്താന്‍ തീരുമാനിച്ചു. കെഡിപിഎ വാര്‍ഷികാഘോഷം നവംബര്‍ 17ന് വിപുലമായ പരിപാടികളോടെ നടത്തും. കെഡിപിഎയുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് അനില്‍ നായര്‍ (055 654 8301), അനീസ് മുഹമ്മദ് (056 457 6465), സിറിയക് കുര്യന്‍ (050 232 8084), കെഎസ്എ റസാഖ് (050 753 8132) നമ്പറുകളില്‍ ബന്ധപ്പെടാമെന്ന് ഭാരവാഹികള്‍ അറിയിച്ചു.