23
Dec 2022
Fri
23 Dec 2022 Fri

മുജാഹിദ് പത്താം സംസ്ഥാന സമ്മേളനവേദിയിൽ ബിജെപി നേതാക്കളെ അതിഥികളായി പങ്കെടുപ്പിക്കുന്നതിനെ ചൊല്ലിയുള്ള വിവാദങ്ങൾ പുകയുന്നതിനിടെ സമ്മേളനവേദിയിൽ മുജാഹിദ് ആർഎസ്എസ്സിനെതിരേ എംപി ജോൺ ബ്രിട്ടാസ് എംപി. സംവാദം നടത്തി ആർഎസ്എസ്സുമായി സംവാദം നടത്തി ആർഎസ്എസിന്റെ തനത് സംസ്കാരത്തെ മാറ്റിയെടുക്കാൻ കഴിയുമെന്ന് മുജാഹിദിന്റെ നേതാക്കൾ വിചാരിക്കുന്നുണ്ടോയെന്ന് പ്രസം​ഗിക്കുന്നതിനിടെ ജോൺബ്രിട്ടാസ് സദസ്സിനോടും വേദിയിലിരിക്കുന്ന സംഘാടകരായ കെഎൻഎം നേതാക്കളോടും ചോദിച്ചത്. ചോദ്യത്തിന് ഉത്തരം കിട്ടാതെ വന്നതോടെ കഴിയുന്നുണ്ടോ എന്ന് ശബ്ദമുയർത്തി നിരവധി തവണ ബ്രിട്ടാസ് ചോദിക്കുന്നുണ്ട്. ഏറ്റവും ഒടുവിൽ ഇല്ല എന്ന പതിഞ്ഞ മറുപടി ബ്രിട്ടാസിനു ലഭിക്കുന്നു. ഇതോടെ എന്താണ് പറയാനൊരു മടിയെന്ന് അദ്ദേഹം ചോദിക്കുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വ്യാഴാഴ്ചയാണ് മുജാഹിദ് സംസ്ഥാന സമ്മേളനത്തിന് കോഴിക്കോട്ട് തുടക്കമായത്. ​ഗോവ ​ഗവർണറും ബിജെപി നേതാവുമായ പി എസ് ശ്രീധരൻ പിള്ള, കേന്ദ്രമന്ത്രി വി മുരളീധരൻ തുടങ്ങിയവരെ സമ്മേളനത്തിൽ പങ്കെടുപ്പിക്കുന്നതാണ് മുസ് ലിം സംഘടനകളുടെ എതിർപ്പിന് കാരണമായത്. ഉദ്ഘാടന ദിവസം മുഖ്യാതിഥിയായി പങ്കെടുത്ത ശ്രീധരൻപിള്ള ബിജെപി ഭരണകൂടം അറിഞ്ഞുകൊണ്ട് മുസ് ലിംകൾക്ക് ദ്രോഹം ചെയ്തിട്ടില്ലെന്ന് പറഞ്ഞിരുന്നു. സമ്മേളനത്തിൽ താൻ പങ്കെടുക്കുന്നതിനെതിരേ ഉയർന്ന വിമർശനങ്ങളെയും ശ്രീധരൻപിള്ള വേദിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.

എന്നാൽ ഇതേവേദിയിൽ പങ്കെടുത്ത സിപിഐ നേതാവ് ബിനോയി വിശ്വം പഞ്ചാരവാക്ക് പറഞ്ഞത് കൊണ്ട് കാര്യമില്ലെന്ന് ശ്രീധരൻപിള്ളയെ ഓർമപ്പെടുത്തിയിരുന്നു.ബാബരി മസ്ജിദ് പൊളിച്ചതും ആർഎസ്എസിന്റെ ആശയസംഹിതയായ ബഞ്ച് ഓഫ് തോട്സിനെക്കുറിച്ചുമെല്ലാം അദ്ദേഹം വേദിയിൽ പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് ജോൺ ബ്രിട്ടാസ് വക ക്ലാസും മുജാഹിദ് നേതാക്കൾക്ക് ലഭിച്ചിരിക്കുന്നത്.