22
Jul 2023
Wed
22 Jul 2023 Wed

ഫ്‌ളോറിഡ: സൂപ്പര്‍ താരം ലയണല്‍ മെസ്സിക്കൊപ്പം ഇന്റര്‍മയാമിയിലേക്ക് മുന്‍ സഹതാരം ജോര്‍ദ്ദി ആല്‍ബയും. മെസ്സിക്കൊപ്പം നീണ്ട വര്‍ഷങ്ങള്‍ ബാഴ്‌സയില്‍ കളിച്ച താരമാണ് സ്‌പെയിന്‍ താരമായ ആല്‍ബ. 34കാരനായ ആല്‍ബ അടുത്തിടെ ബാഴ്‌സ വിട്ടിരുന്നു. മറ്റൊരു സ്‌പെയിന്‍ താരമായ സെര്‍ജിയോ ബുസ്‌കറ്റ്‌സും മെസ്സിക്കൊപ്പം ഇന്റര്‍മയാമിയിലുണ്ട്.ബാഴ്‌സയില്‍ മൂവരും നിരവധി വര്‍ഷങ്ങള്‍ ഒരുമിച്ചുണ്ടായിരുന്നു. ബാഴ്‌സയ്ക്കായി നിരവധി കിരീടങ്ങള്‍ നേടിയ താരങ്ങളാണ് ഇന്റര്‍മയാമിയില്‍ വീണ്ടും ഒന്നിക്കുന്നത്.
അതിനിടെ ലിവര്‍പൂള്‍ ക്യാപ്റ്റന്‍ ജോര്‍ദ്ദന്‍ ഹെന്‍ഡേഴ്‌സണെയും മാഞ്ചസ്റ്റര്‍ സിറ്റിയുടെ റിയാദ് മെഹറസിനെയും സൗദി ക്ലബ്ബുകള്‍ സ്വന്തമാക്കി. ലിവര്‍പൂളിന്റെ 33 കാരനായ ഇംഗ്ലണ്ട് താരം ഹെന്‍ഡേഴ്‌സണ്‍ 12 മില്ല്യണ്‍ യൂറോയ്ക്കാണ് അല്‍ ഇത്തിഫാഖുമായി കരാറിലെത്തിയിരിക്കുന്നത്. താരം സൗദിയിലെത്തി കരാറില്‍ ഒപ്പുവച്ചു. മാഞ്ചസറ്റര്‍ സിറ്റിയുടെ അള്‍ജീരിയന്‍ സൂപ്പര്‍ താരം റിയാദ് മെഹറസിനെ അല്‍ അഹ് ലിയാണ് സ്വന്തമാക്കിയത്. 30മില്ല്യണ്‍ യൂറോയാണ് താരത്തിന് ലഭിക്കുക. മുന്‍ ലിവര്‍പൂള്‍ ക്യാപ്റ്റന്‍ സ്റ്റീവ് ജെറാഡ് ആണ് അല്‍ ഇത്തിഫാഖിന്റെ ക്യാപ്റ്റന്‍. മറ്റൊരു ലിവര്‍പൂള്‍ താരമായ ഫാബിനോയും അല്‍ ഇത്തിഫാഖുമായി കരാറിലെത്തിയിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>