kerala congress m will stand with ldf കോട്ടയം: കേരള കോണ്‍ഗ്രസ് (എം) എല്‍എഡിഎഫില്‍ ഉറച്ച് നില്‍ക്കുമെന്ന് ചെയര്‍മാന്‍ ജോസ് കെ മാണി. കേരള കോണ്‍ഗ്രസിന് ഒറ്റ നിലപാടാണുള്ളതെന്നും ഇടതുപക്ഷത്തോടൊപ്പം നില്‍ക്കുക എന്നതാണ് ആ നിലപാടെന്നും ജോസ് കെ മാണി വ്യക്തമാക്കി. കേരള കോണ്‍ഗ്രസ് യുഡിഎഫില്‍ ചേക്കേറാനൊരുങ്ങുന്നു എന്ന ഊഹാപോഹങ്ങള്‍ പ്രചരിക്കുന്നതിനിടെയാണ് ഇന്ന ജോസ് കെ മാണി നിലപാട് വ്യക്തമാക്കിയത്.
|
എല്ലാ ദിവസവും നിലപാട് വിശദീകരിക്കേണ്ട ആവശ്യം തനിക്കില്ലെന്നും തങ്ങളെ ഓര്‍ത്ത് ആരും കരയേണ്ടതില്ലെന്നും ജോസ് കെ മാണി പറഞ്ഞു. കോട്ടയത്ത് മാധ്യമങ്ങളോടായിരുന്നു ജോസ് കെ മാണിയുടെ പ്രതികരണം.
കേരള കോണ്‍ഗ്രസ് എം എവിടെയുണ്ടോ അവിടെ ഭരണമുണ്ടാവും എന്ന വാചകം മാധ്യമങ്ങളോട് സംസാരിക്കവേ ജോസ് കെ മാണി പല തവണ ആവര്‍ത്തിച്ചു എന്നത് ശ്രദ്ധേയമാണ്. ഇതിനര്‍ത്ഥം ഭരണം കിട്ടുന്ന മുന്നണിയിലേക്ക് പോകം എന്നാണോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് കൃത്യമായ മറുപടി നല്‍കാന്‍ അദ്ദേഹം തയ്യാറായില്ല.


