27
Mar 2024
Mon
27 Mar 2024 Mon

ന്യുഡല്‍ഹി: ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡയുടെ ഭാര്യയുടെ കാര്‍ മോഷണം പോയി. ഡല്‍ഹിയിലെ ഗോവിന്ദ്പുരിയില്‍ നിന്നാണ് കാര്‍ മോഷണം പോയത്. ഇന്നലെ ഉച്ചക്ക് മൂന്നിനും നാലിനും ഇടയിലായിരുന്നു സംഭവം. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഭക്ഷണം കഴിക്കാനായി വീട്ടിലെത്തിയ ഡ്രൈവര്‍, ടൊയോട്ടോ ഫോര്‍ച്യൂണര്‍ സര്‍വീസ് ചെയ്ത ശേഷം വാഹനം അവിടെ നിര്‍ത്തിയതായിരുന്നു. ഈ സമയത്താണ് മോഷണം നടന്നത്. ഹിമാചല്‍ പ്രദേശ് രജിസ്‌ട്രേഷനിലുള്ള വാഹനമാണ് മോഷണം പോയത്.

സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ കാര്‍ ഗുരുഗ്രാം ഭാഗത്തേക്ക് പോകുന്നതായി കണ്ടെത്തിയെങ്കിലും മറ്റൊരു വിവരവും ലഭിച്ചില്ല.

വാഹനം കണ്ടെടുക്കുന്നതിനായി അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.