17
Jul 2025
Tue
17 Jul 2025 Tue
jyothi malhothra with bjp leader

2025 മെയ് 17 ന് യൂട്യൂബ് ഇന്‍ഫ്‌ലുവന്‍സറായ ജ്യോതി മല്‍ഹോത്ര പാകിസ്താന് വേണ്ടി ചാരവൃത്തി നടത്തിയതിന്റെ പേരില്‍ അറസ്റ്റിലായിരുന്നു. (Jyoti Malhotra BJP connection, kerala tourims spy) ട്രാവല്‍ വ്‌ലോഗറായ ജ്യോതി മല്‍ഹോത്രക്ക് യൂട്യൂബില്‍ 392 K സബ്‌സ്‌ക്രൈബേര്‍സും ഉണ്ട്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പാകിസ്താന് വേണ്ടി ചാരപ്പണിയെടുത്ത ജ്യോതി മല്‍ഹോത്രയ്ക്ക് ബിജെപിയുമായും ബിജെപി നേതാക്കളുമായും അടുത്ത ബന്ധമുണ്ടായിരുന്നുവെന്ന വിവരമാണ് ഇപ്പോള്‍ പുറത്തുവരുന്നത്. വന്ദേഭാരത് എക്‌സ്പ്രസിന്റെ ഉദ്ഘാടന വേളയില്‍ ജ്യോതി കേരളത്തില്‍ എത്തിയിരുന്നു.

ഉദ്ഘാടന വേളയില്‍ ജ്യോതി മല്‍ഹോത്ര കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ വി മുരളീധരനൊപ്പം യാത്ര ചെയ്യുന്ന വീഡിയോയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. കാസര്‍കോഡ് മുതല്‍ തിരുവനന്തപുരം വരെയുള്ള യാത്രയില്‍ ജ്യോതി ഉണ്ടായിരുന്നു.

കേരളത്തിലെ ടൂറിസം വകുപ്പിന്റെ പ്രചാരണത്തിന് ജ്യോതി മല്‍ഹോത്രയെ ക്ഷണിച്ച വിവാദങ്ങള്‍ക്കിടെയാണ് ബിജെപിക്ക് തലവേദന സൃഷ്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നിരിക്കുന്നത്. ജ്യോതി മല്‍ഹോത്രയുടെ ട്രാവല്‍ വിത്ത് ജോ എന്ന ചാനലിലെ പാകിസ്ഥാന്‍ സന്ദര്‍ശിക്കുന്ന വീഡിയോയാണ് ഇപ്പോള്‍ വൈറല്‍.

jyothi bsf

ഇന്ത്യന്‍ ഗേള്‍ ഇന്‍ പാകിസ്ഥാന്‍ എന്ന പേരില്‍ പങ്കുവെച്ചിരിക്കുന്ന വീഡിയോയില്‍, അതിര്‍ത്തി കടക്കാന്‍ നേരം പാസ്‌പോര്‍ട്ട് പരിശോധിക്കുന്ന പട്ടാളക്കാരനോട് ഹരിയാനാ ബിജെപി ടീം എന്നാണ് ജ്യോതി മല്‍ഹോത്ര പരിചയപ്പെടുത്തുന്നത്. പാകിസ്ഥാനുമായുള്ള ജ്യോതിയുടെ ബന്ധത്തെ ബിജെപിക്ക് അറിയാമായിരുന്നോ എന്നാണ് സാമൂഹിക മാധ്യമങ്ങളില്‍ വീഡിയോയെ അടിസ്ഥാനമാക്കി ചോദ്യം ഉയരുന്നത്.

2025 ജനുവരി 15 മുതല്‍ 21 വരെയാണ് ജ്യോതി മല്‍ഹോത്ര ടൂറിസം പ്രചാരണത്തിനായി കേരളത്തിലെത്തുന്നത്, അറസ്റ്റിലാകുന്നത് 2025 മെയിലാണ്. ഇവര്‍ കേരളത്തിലെത്തുന്ന സമയം ഇവര്‍ക്കെതിരെ രാജ്യദ്രോഹക്കേസ് നിലവിലില്ലായിരുന്നുവെന്നും ഇത്തരം വിഷയങ്ങളില്‍ മുന്നറിയിപ്പ് നല്‍കേണ്ട കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ എന്തെങ്കിലും തരത്തിലുള്ള മുന്നറിയിപ്പും നല്‍കിയിരുന്നില്ലെന്നുമാണ് ഈ വിഷയത്തില്‍ കേരള സര്‍ക്കാരിന്റെ ന്യായീകരണം.