01
Jun 2026
Mon
01 Jun 2026 Mon
ribesh rama krishnan

Kafir screen shot വടകര: ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ച കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ പ്രത്യേക അന്വേഷണ സംഘം അന്വേഷണം ഊര്‍ജിതമാക്കി. കേസില്‍ ആരോപണവിധേയനായ ഡിവൈഎഫ്‌ഐ നേതാവ് റിബേഷ് രാമകൃഷ്ണന്‍ അടക്കമുള്ളവരെയാണ് അന്വേഷണ സംഘം നിലവില്‍ ചോദ്യം ചെയ്യുന്നത്. വടകര ക്രൈം ബ്രാഞ്ച് ഓഫീസിലാണ് ചോദ്യം ചെയ്യല്‍ പുരോഗമിക്കുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

റിബേഷിന് പുറമെ, ‘അമ്പാടിമുക്ക് സഖാക്കള്‍’ ഫേസ്ബുക്ക് പേജ് അഡ്മിന്‍ മനേഷ്, റെഡ് ബറ്റാലിയന്‍ വാട്സ്ആപ്പ് ഗ്രൂപ്പിലെ അംഗമായ അതുല്‍ എന്നിവരും പ്രത്യേക അന്വേഷണ സംഘത്തിന് മുന്നില്‍ ചോദ്യം ചെയ്യലിനായി ഹാജരായിട്ടുണ്ട്. സ്‌ക്രീന്‍ഷോട്ട് ആദ്യം പങ്കുവെക്കപ്പെട്ടത് ഇത്തരം ഇടത് അനുകൂല ഗ്രൂപ്പുകളിലാണെന്ന കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാണ് നിലവിലെ ഈ നടപടികള്‍.

കാഫിര്‍ കേസില്‍ ആരോപണ വിധേയനായതിനെ തുടര്‍ന്ന് റിബേഷ് രാമകൃഷ്ണന്‍ ഡിവൈഎഫ്‌ഐ ഭാരവാഹിത്വത്തില്‍ നിന്നും ഒഴിഞ്ഞു. ഡിവൈഎഫ്‌ഐ വടകര ബ്ലോക്ക് പ്രസിഡന്റായിരുന്ന അദ്ദേഹം, കേസില്‍ പ്രത്യേക അന്വേഷണ സംഘം അന്വേഷണം ആരംഭിച്ചതിന് പിന്നാലെയാണ് ഔദ്യോഗിക പദവി രാജിവെച്ചത്. എന്നാല്‍ ഭാരവാഹിത്വം ഒഴിഞ്ഞെങ്കിലും, അദ്ദേഹം ബ്ലോക്ക് കമ്മിറ്റിയംഗമായി തുടര്‍ന്നും പ്രവര്‍ത്തിക്കുമെന്നാണ് വ്യക്തമാകുന്നത്.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക