04
Aug 2025
Sat
04 Aug 2025 Sat
Kalabhavan Navas's funeral today

അന്തരിച്ച ചലച്ചിത്ര-മിമിക്രി താരം കലാഭവന്‍ നവാസിന്റെ ഖബറടക്കം ഇന്ന്. കളമശ്ശേരി മെഡിക്കല്‍ കോളജില്‍ പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയാക്കിയ ശേഷം വസതിയിലേക്ക് കൊണ്ടുപോകുന്ന മൃതദേഹം ആലുവ ടൗണ്‍ ജുമാ മസ്ജിദില്‍ വൈകീട്ട് 4 മണി മുതല്‍ അഞ്ചര വരെയുള്ള പൊതുദര്‍ശനത്തിന് ശേഷമാണ് ഖബറടക്കം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇന്നലെ രാത്രിയാണ് ചോറ്റാനിക്കരയിലെ ഹോട്ടല്‍ മുറിയില്‍ നവാസിനെ കണ്ടെത്തിയത്. പ്രകമ്പനം എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിന്റെ ഭാഗമായാണ് നവാസ് ഹോട്ടല്‍ മുറി എടുത്തിരുന്നത്. ഇന്നലെ അദ്ദേഹം മുറി ചെക്ക്ഔട്ട് ചെയ്യേണ്ടതായിരുന്നു. ഷൂട്ടിങ് പൂര്‍ത്തിയായ ശേഷം ഹോട്ടല്‍ മുറിയില്‍ നിന്ന് സാധനങ്ങളെടുക്കാന്‍ പോയ നവാസ് തിരികെ വരാന്‍ വൈകിയതോടെ ജീവനക്കാരന്‍ പോയി നോക്കിയപ്പോഴാണ് വീണുകിടക്കുന്ന നിലയില്‍ അദ്ദേഹത്തെ കണ്ടത്.

നിയാസ് ബക്കറും നിസാമുദ്ദീനുമാണ് സഹോദരങ്ങള്‍. നിയാസ് ബക്കര്‍ സിനിമാ, സീരിയല്‍ രംഗത്ത് സജീവമാണ്. കേളി, വാത്സല്യം എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായ നടന്‍ അബൂബക്കറാണ് നവാസിന്റെ പിതാവ്. നടി രഹനാ നവാസാണ് ഭാര്യ.

ALSO READ: കലാഭവന്‍ നവാസ് അന്തരിച്ചു

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക