നടനും മിമിക്രി താരവുമായ കലാഭവന്‍ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. സിനിമാ ഷൂട്ടിങ്ങിനായി ചോറ്റാനിക്കരയിലെ ഹോട്ടല്‍ മുറിയില്‍ താമസിച്ചിരുന്ന നവാസിനെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിമഗനം. അന്തരിച്ച നാടക-സിനിമാ നടന്‍ അബൂബക്കര്‍ ആണ് പിതാവ്.
|
നടി രഹ്നയാണ് ഭാര്യ. നടനും ടെലിവിഷന്‍ താരവുമായ നിയാസ് ബക്കര്‍ സഹോദരനാണ്. മിമിക്രി വേദികളിലൂടെ ശ്രദ്ധേയനായ നവാസ് 1995ല്‍ ചൈതന്യം എന്ന സിനിമയിലൂടെയാണ് വെള്ളിത്തിരയില്‍ അരങ്ങേറുന്നത്. ഡിറ്റക്ടീവ് ഉജ്ജ്വലന്‍ ആണ് അവസാനമായി തിയേറ്ററിലെത്തിയ ചിത്രം.
നവാസിന്റെ മൃതദേഹം ചോറ്റാനിക്കരയിലെ ടാറ്റാ ആശുപത്രിയിലേക്ക് മാറ്റി. വിവരമറിഞ്ഞ് നിരവധി സിനിമാ പ്രവര്‍ത്തകര്‍ ആശുപത്രിയിലേക്ക് എത്തിയിട്ടുണ്ട്. ഷൂട്ടിങ്ങിന്റെ അവസാന ദിവസമായ ഇന്ന് ഷൂട്ട് കഴിഞ്ഞ് ഹോട്ടല്‍ മുറിയില്‍ തിരിച്ചെത്തിയ നവാസ് റൂം വെക്കേറ്റ് ചെയ്ത് പോവാനിരിക്കെയാണ് മരണം. മുറി ഒഴിഞ്ഞു നവാസ് തിരികെ പോവാതെ വന്നതോടെ ജീവനക്കാരന്‍ തിരഞ്ഞെത്തിയപ്പോഴാണ് വീണുകിടക്കുന്ന താരത്തെ കാണുന്നത്.
ALSO READ: നാട്ടിലേക്ക് പോവാന്‍ ഒരു ദിവസം ശേഷിക്കെ കോഴിക്കോട് സ്വദേശി കുവൈത്തില്‍ കുഴഞ്ഞുവീണ് മരിച്ചു
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





