മക്ക: ഉംറ തീർഥാടനത്തിന് എത്തിയ കണ്ണൂർ സ്വദേശിനിയെ മക്കയിൽ കാണാതായി. കണ്ണൂർ, കൂത്തുപറമ്പ്, ഉള്ളിവീട്ടിൽ, റഹീമയെ(60)ആണ് കഴിഞ്ഞ വ്യാഴാഴ്ച മുതൽ കാണാതായത്. ബഹ്റൈനിൽ നിന്ന് അഞ്ച് ദിവസം മുമ്പ് മകനും മരുമകളുമൊത്ത് സ്വകാര്യ ഗ്രൂപ്പിൽ ആണ് റഹീമ മക്കയിൽ എത്തിയത്. വ്യാഴാഴ്ച രാത്രി ഹറമിൽ ത്വവാഫ് ചെയ്‌ത ശേഷം ഹോട്ടലിലേക്ക് വിശ്രമിക്കുന്നതിന് പോകുമ്പോൾ റഹീമ ആൾത്തിരക്കിൽപ്പെടുകയായിരുന്നുവെന്ന് മകൻ ഫനിൽ ആസാദ് പറഞ്ഞു.
|
റഹീമയെ കാണാതായതിനെ തുടർന്ന് പൊലീസും മലയാളി സംഘടനകളുടേയും സന്നദ്ധപ്രവർത്തകരുടേയും നേതൃത്വത്തിൽ മക്കയിൽ സാധ്യമായ ഇടങ്ങളിൽ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്തിയില്ല.
വഴിതെറ്റിപ്പോകുന്നവരെ കണ്ടെത്താൻ സഹായിക്കുന്ന മസ്ജിദുൽ ഹറമിലെ മസ്ജിദിലെ സേവനവിഭാഗത്തിന്റെ സഹായവും തേടിയിട്ടുണ്ട്. മക്കയിലും പരിസരങ്ങളിലും അന്വേഷിച്ചുവെങ്കിലും ഇതുവരെ വിവരമൊന്നും ലഭിച്ചിട്ടില്ലെന്നും ആശുപത്രികളിൽ അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ലെന്നും മകൻ പറഞ്ഞു.
റഹീമയെകുറിച്ച് വിവരം ലഭിക്കുന്നവർ ബന്ധപ്പെടണമെന്ന് സൗദിയിലുള്ള മകൻ ഫനിൽ ആസാദ് അഭ്യർഥിച്ചു.
ഫോൺ +966 501843128(സൗദി), +973 34352996 (ബഹ്റൈൻ),+971 528237415(ദുബായ്), +91 9995332510,+91 7025294375,+91 7306467019(ഇന്ത്യ)
Kannur native goes missing in Mecca on Umrah pilgrimage


