
കണ്ണൂര്‍ സ്വദേശി ദുബയില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചു. കണ്ണൂര്‍ ചൊക്ലി കടുക്ക ബസാറിലെ കുനിയില്‍ ആഇശാ മന്‍സിലില്‍ അസീസ്-സഫിയ ദമ്പതികളുടെ മകന്‍ ആഖിബ് (32) ആണ് മരിച്ചത്.
![]() |
|
ഖുസൈസ് മുഹൈസ്ന വാസല്‍ വില്ലേജിലെ കെട്ടിടത്തില്‍ നിന്ന് ശനിയാഴ്ച ഉച്ചയ്ക്കാണ് ആഖിബ് വീണത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: റുഫ്‌സി. മക്കള്‍: അലീന അസീസി, അസ്ലാന്‍. സഹോദരങ്ങള്‍: അമീന്‍ (ഖത്തര്‍), അഫീന.