28
Aug 2024
Wed
28 Aug 2024 Wed
Karate master arrested for raping 13 year old girl

ചവറ: കൊല്ലം ചവറയില്‍ 13കാരിയെ വീട്ടില്‍ കയറി പീഡിപ്പിച്ച കരാട്ടെ മാസ്റ്റര്‍ പിടിയില്‍. നീണ്ടകര പനയിത്ര കിഴക്കതില്‍ രതീഷ് (30) ആണ് പിടിയിലായത്. കരാട്ടെ പരിശീലിക്കാന്‍ എത്തിയ 13കാരിയെ രതീഷ് ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കുട്ടിയുടെ പെരുമാറ്റത്തില്‍ വ്യത്യാസം ശ്രദ്ധയില്‍ പെട്ട രക്ഷിതാക്കള്‍ മകളോട് വിരമാരാഞ്ഞപ്പോഴാണ് പീഡന വിവരം പുറത്തറിഞ്ഞത്. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ചവറ പോലീസ് കേസെടുത്തോടെ രതീഷ് ഒളിവില്‍ പോയി. മൈസൂരിലേക്ക് കടന്ന പ്രതി ഇവിടെ നിന്ന് ട്രെയിന്‍ മാര്‍ഗം കൊല്ലത്തേക്ക് വരുമ്പോള്‍ കായംകുളത്ത് നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

ALSO READ: ചാലിയാറില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത; പോക്‌സോ കേസ് പ്രതിയായ കരാട്ടെ അധ്യാപകനെതിരേ 17കാരിയുടെ കുടുംബം