30
May 2023
Sat
30 May 2023 Sat

ബംഗളൂരു: കർണാടകയിൽ കോൺഗ്രസ് ലീഡ് തുടരുന്നു. ആദ്യ ഫലങ്ങൾ പുറത്തുവന്നപ്പോൾ കോൺഗ്രസ് 101 സീറ്റുകളിൽ മുന്നിലാണ്. ബി.ജെ.പി 84 സീറ്റിലും ജെഡിഎസ് 14 ഇടത്തുമാണ് മുന്നിട്ടുനിൽക്കുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

36 കേന്ദ്രങ്ങളിലായി രാവിലെ 8 മുതലാണു വോട്ടെണ്ണൽ. ഉച്ചകഴിയുന്നതോടെ പൂർണചിത്രമറിയാം. ഭരണത്തുടർച്ചയുണ്ടാകാത്ത 38 വർഷത്തെ ചരിത്രം തിരുത്തിയെഴുതാനാണ് ബിജെപി ആഗ്രഹിക്കുന്നത്. പ്രാദേശിക വികസന പ്രശ്‌നങ്ങളിലൂന്നി നടത്തിയ പ്രചാരണം വലിയ ഭൂരിപക്ഷത്തിലേക്ക് നയിക്കുമെന്നാണ് കോൺഗ്രസ് പ്രതീക്ഷ.ത്രിശങ്കുഫലത്തിലാണ് ജനതാദളിന്റെ (എസ്) കണ്ണ്. സർക്കാർ രൂപീകരണത്തിൽ പങ്കുവഹിക്കാൻ അവസരം ലഭിച്ചാൽ ദൾ വലിയ വിലപേശൽ നടത്തുമെന്നുറപ്പ്