ബംഗളൂരു: രാജ്യം ഉറ്റുനോക്കുന്ന കര്‍ണാടക നിയമസഭ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു. തപാല്‍ വോട്ടുകളാണ് ആദ്യം എണ്ണുന്നത്. ഇതില്‍ കോണ്‍ഗ്രസിനാണ് മുന്‍തൂക്കം. 37 സീറ്റില്‍ കോണ്‍ഗ്രസും 36 സീറ്റില്‍ ബിജെപിയും മുന്നിട്ടുനില്‍ക്കുന്നു. പത്തിടത്ത് ജെഡിഎസ് ആണ്.
36 കേന്ദ്രങ്ങളിലായി രാവിലെ 8 മുതലാണു വോട്ടെണ്ണല്‍. ഉച്ചകഴിയുന്നതോടെ പൂര്‍ണചിത്രമറിയാം. ഭരണത്തുടര്‍ച്ചയുണ്ടാകാത്ത 38 വര്‍ഷത്തെ ചരിത്രം തിരുത്തിയെഴുതാനാണ് ബിജെപി ആഗ്രഹിക്കുന്നത്. പ്രാദേശിക വികസന പ്രശ്നങ്ങളിലൂന്നി നടത്തിയ പ്രചാരണം വലിയ ഭൂരിപക്ഷത്തിലേക്ക് നയിക്കുമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷ.ത്രിശങ്കുഫലത്തിലാണ് ജനതാദളിന്റെ (എസ്) കണ്ണ്. സര്‍ക്കാര്‍ രൂപീകരണത്തില്‍ പങ്കുവഹിക്കാന്‍ അവസരം ലഭിച്ചാല്‍ ദള്‍ വലിയ വിലപേശല്‍ നടത്തുമെന്നുറപ്പ്
|
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





