|
ബംഗളൂരു: മൈസൂരു- ബംഗളൂരു പത്തുവരിപ്പാത ഉദ്ഘാടനംചെയ്യാനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി കർണാടകയിലെ ഗുണ്ടാനേതാവ് ‘ഫൈറ്റർ രവി’ക്ക് മുമ്പിൽ വണങ്ങിയ നടപടി വിവാദമാകുന്നു.
ബി.ജെ.പിയെപ്പോലെ നാണംകെട്ട മറ്റൊരു പാർട്ടിയും ലോകത്തില്ലെന്ന് കോൺഗ്രസ് ആരോപിച്ചു. പ്രധാനമന്ത്രി മോഡി ഫൈറ്റർ രവിയെ കൂപ്പുകൈകളോടെ അഭിവാദ്യം ചെയ്തത് പ്രധാനമന്ത്രിയുടെ പദവിക്കുതന്നെ അപകീർത്തി വരുത്തിയിരിക്കയാണ്. ഒരു റൗഡിയെ പാർട്ടിയിൽ എടുക്കില്ലെന്ന് പറഞ്ഞ ബി.ജെ.പി ഗുണ്ടാ നേതാവിനെ പ്രധാനമന്ത്രിക്ക് മുന്നിൽ കൊണ്ടുവന്നത് നാണക്കേടാണെന്നും മോദിയും രവിയും പരസ്പരം വണങ്ങുന്ന ചിത്രം പങ്കുവച്ച് കോൺഗ്രസ് ട്വീറ്റ് ചെയ്തു.
മാണ്ഡ്യയിൽ വെച്ചാണ് ചിത്രം എടുത്തതെന്നും കോൺഗ്രസ് വൃത്തങ്ങൾ അറിയിച്ചു. ഏതാനും ആഴ്ചകൾക്ക് മുമ്പ്, ബെംഗളൂരു സൗത്ത് എം.പി തേജസ്വി സൂര്യയും ബി.ജെ.പി എം.എൽ.എ ഉദയ് ഗരുഡാച്ചാറും ബംഗളൂരുവിൽ ഗുണ്ടായ നേതാവ് സൈലന്റ്’ സുനിലുമായി വേദി പങ്കിട്ടതും വിവാദമായിരുന്നു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





