30
May 2023
Sat
30 May 2023 Sat

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ബംഗളൂരു: കര്‍ണാടകയില്‍ കോണ്‍ഗ്രസ് ലീഡ് തുടരുന്നു. ആദ്യ ഫലങ്ങള്‍ പുറത്തുവന്നപ്പോള്‍ കോണ്‍ഗ്രസ് 131 സീറ്റുകളില്‍ മുന്നിലാണ്. ബി.ജെ.പി 73 സീറ്റിലും ജെഡിഎസ് 14 ഇടത്തുമാണ് മുന്നിട്ടുനില്‍ക്കുന്നത്.

36 കേന്ദ്രങ്ങളിലായി രാവിലെ 8 മുതലാണു വോട്ടെണ്ണല്‍. ഉച്ചകഴിയുന്നതോടെ പൂര്‍ണചിത്രമറിയാം. ഭരണത്തുടര്‍ച്ചയുണ്ടാകാത്ത 38 വര്‍ഷത്തെ ചരിത്രം തിരുത്തിയെഴുതാനാണ് ബിജെപി ആഗ്രഹിക്കുന്നത്. പ്രാദേശിക വികസന പ്രശ്‌നങ്ങളിലൂന്നി നടത്തിയ പ്രചാരണം വലിയ ഭൂരിപക്ഷത്തിലേക്ക് നയിക്കുമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷ.ത്രിശങ്കുഫലത്തിലാണ് ജനതാദളിന്റെ (എസ്) കണ്ണ്. സര്‍ക്കാര്‍ രൂപീകരണത്തില്‍ പങ്കുവഹിക്കാന്‍ അവസരം ലഭിച്ചാല്‍ ദള്‍ വലിയ വിലപേശല്‍ നടത്തുമെന്നുറപ്പ്