30
Feb 2025
Sat
30 Feb 2025 Sat
KASARAGDOD NATIVE FALL FROM TRAIN

കോഴിക്കോട്: നാട്ടിലേക്കുള്ള യാത്രക്കിടെ പ്രവാസി മലയാളി യുവാവ് വടകര മൂരാട് പുഴയില്‍ വീണു. (Kasaragod native falls from train into river while returning home from Gulf) കാസര്‍കോട് കളനാട് കട്ടക്കാല്‍ സ്വദേശി മുനാഫര്‍(28) ആണ് കോയമ്പത്തൂര്‍ മാംഗ്ളൂര്‍ ഇന്റര്‍സിറ്റി എക്‌സ്പ്രസില്‍ നിന്ന് പുഴയിലേക്ക് വീണത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വടകര മൂരാട് റെയില്‍വേ മേല്‍പ്പാലത്തില്‍ ട്രെയ്‌നെത്തിയപ്പോഴായിരുന്നു സംഭവം. പിന്നീട് പുഴയില്‍ നിന്നു നീന്തി അവശ നിലയില്‍ കരയ്‌ക്കെത്തിയ യുവാവിനെ സ്ഥലത്തെത്തിയ പൊലീസ് വടകര ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയി.

ALSO READ: ഈ യൂസര്‍മാര്‍ക്ക് JioHotstar സ്ബസ്‌ക്രിപ്ഷന്‍ ഫ്രീ! നിങ്ങള്‍ യോഗ്യരാണോ എന്ന് പരിശോധിക്കാം

പുഴയിലേക്ക് ആരോ വീഴുന്നത് കണ്ട നാട്ടുകാര്‍ പോലീസിനെയും അഗ്‌നിരക്ഷാ സേനയെയും വിവരമറിയിച്ചു. തുടര്‍ന്ന് അഗ്‌നിരക്ഷാ സേനയും പോലീസും സ്ഥലത്തെത്തി തിരച്ചില്‍ ആരംഭിച്ചു. എന്നാല്‍ തിരച്ചില്‍ തുടങ്ങി അധികം കഴിയും മുന്‍പേ മുനാഫര്‍ നീന്തി കരയ്ക്ക് കയറുകയായിരുന്നു.

ഇദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമെന്നാണ് വിവരം. വിദേശത്ത് നിന്ന് കോയമ്പത്തൂരില്‍ വിമാനമിറങ്ങിയ മുനാഫര്‍ ട്രെയിനില്‍ കാസര്‍കോടേക്ക് പോവുകയായിരുന്നു.

ട്രെയിനിന്റെ വാതിലില്‍ ഇരുന്ന് യാത്ര ചെയ്യുമ്പോള്‍ താഴേക്ക് വീണതാണെന്ന് മുനാഫര്‍ പോലിസിനോടു പറഞ്ഞു. മുനാഫറിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും ബന്ധുക്കളെ വിവരം അറിയിച്ചെന്നും പോലീസ് വിശദീകരിച്ചു.