28
Apr 2024
Sun
28 Apr 2024 Sun
kochi harippad knife attack

കൊച്ചി: കൊച്ചി പാരാരിവട്ടത്ത് കത്തിക്കുത്തേറ്റ് ഒരാള്‍ മരിച്ചു. തമ്മനം സ്വദേശി അനില്‍കുമാറെന്ന മനീഷാണ് മരിച്ചത്. ആക്രമണത്തില്‍ പരിക്കേറ്റ അജിത്ത് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇന്ന് പുലര്‍ച്ചെ പാലാരിവട്ടം തമ്മനം മെയ്ഫസ്റ്റ് റോഡിലാണ് സംഭവം നടന്നത്. ( Kathikkuth in Kochi and Alappuzha; Two people died )

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

എതാനും ദിവസമായി എകെജി കോളനിയില്‍ അടിപിടി നടന്നിരുന്നു. ഇതിന് തുടര്‍ച്ചയായാണ് ഇന്ന് പുലര്‍ച്ചെ കത്തിക്കുത്ത് നടന്നത്. പൊലീസ് അന്വേഷണം ആരംഭിച്ചു.

അതിഥി തൊഴിലാളി കുത്തേറ്റ് മരിച്ചു
ആലപ്പുഴ ഹരിപ്പാട് അതിഥി തൊഴിലാളി കുത്തേറ്റ് മരിച്ചു. കൊല്‍ക്കത്ത സ്വദേശി 42 കാരന്‍ ഓംപ്രകാശ് ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഹരിപ്പാട് സ്വദേശി യദുകൃഷ്ണനെ പോലീസ് അറസ്റ്റ് ചെയ്തു.

ഇന്നലെ രാത്രി 7 മണിയോടെ ഹരിപ്പാട് നാരകകത്തറയിലായിരുന്നു സംഭവം. മത്സ്യ വ്യാപാരം നടത്തുന്ന ഓംപ്രകാശിനോട് ഗൂഗിള്‍ പേ വഴി പണം അയക്കാമെന്നും പകരം ക്യാഷ് തരാനും യദു ആവശ്യപ്പെട്ടു
വിസമ്മതിച്ചപ്പോള്‍ കത്തി എടുത്തു നെഞ്ചില്‍ കുത്തുകയായിരുന്നു.ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.