19
Jun 2024
Fri
19 Jun 2024 Fri
kc venugopal thamarassery restaurent

കോഴിക്കോട്: കോണ്‍ഗ്രസ് നേതാവും ആലപ്പുഴ എം.പിയുമായ കെ.സി വേണുഗോപാല്‍ താമരശ്ശേരിയിലെ റെസ്റ്റോറന്റിലിരുന്ന് ദ്യപിക്കുന്നതാക്കി സോഷ്യല്‍മീഡിയയില്‍ പ്രചാരണം. Facts @BefittingFacts എന്ന ബിജെപി ഐടി സെല്‍ എക്‌സ് അക്കൗണ്ടാണ് ഇത് സംബന്ധിച്ച ഫോട്ടോ പോസ്റ്റ് ചെയ്തത്. ( bjp-it-cell-fake-spread-as-kc-venugopal-mp-having-liqour-in-a-restaurant-thamarassery )

whatsapp ലൈസന്‍സില്ലാത്ത താമരശ്ശേരിയിലെ റസ്റ്റൊറന്റില്‍ കെസി വേണുഗോപാല്‍ മദ്യപിക്കുന്നു; ബിജെപി ഐടി സെല്‍ പ്രചരിപ്പിക്കുന്ന ഈ ദൃശ്യത്തിന് പിന്നിലെന്താണ്?
ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

താമരശ്ശേരിയിലെ വൈറ്റ് ഹൗസ് റെസ്റ്റോറന്റില്‍ നിന്നുള്ള ദൃശ്യങ്ങളിലെ ഒരു ഭാഗമാണ് പ്രചരിക്കുന്നത്. ‘ഈ റെസ്റ്റോറന്റിന് മദ്യം വില്‍ക്കാനുള്ള ലൈസന്‍സ് ഇല്ല. ഇവര്‍ എങ്ങനെയാണ് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് മദ്യം വിളമ്പുന്നത്’- എന്നാണ് കെ.സി വേണുഗോപാലിന്റെ ചിത്രത്തിനുള്ള അടിക്കുറിപ്പ്. കേരളാ പൊലീസിനെയും എക്‌സൈസ് വകുപ്പിനെയും മുഖ്യമന്ത്രിയേയും ടാഗ് ചെയ്തുകൊണ്ടുള്ളതാണ് പോസ്റ്റ്. താമരശ്ശേരിയിലെ വൈറ്റ്ഹൗസ് എന്ന റെസ്റ്റോറന്റില്‍ നിന്നുള്ള ദൃശ്യമായിരുന്നു ഇത്.

എന്നാല്‍, ചിത്രം വ്യാജമാണെന്ന് വ്യക്തമാക്കി ഫാക്ട് ചെക്കിങ് സൈറ്റായ ആള്‍ട്ട് ന്യൂസിന്റെ സഹസ്ഥാപകന്‍ മുഹമ്മദ് സുബൈര്‍ രംഗത്തെത്തി. ഈ റെസ്റ്റോറന്റിന്റെ മാനേജറായ കബീറുമായി താന്‍ സംസാരിച്ചെന്നും കെ.സി വേണുഗോപാല്‍ കുടിച്ചത് മദ്യമല്ല, കട്ടന്‍ചായയാണെന്ന് സുബൈര്‍ എക്‌സില്‍ കുറിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പ് വിജയത്തിനു ശേഷം തന്റെ മണ്ഡലമായ വയനാട്ടിലേക്കുള്ള യാത്രയ്ക്കിടെ രാഹുല്‍ ഗാന്ധിയും കെ.സി വേണുഗോപാലുമടക്കുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ഈ റെസ്റ്റോറന്റില്‍ കയറിയിരുന്നു.

റെസ്റ്റോറന്റില്‍ നിന്നും ഊണും ഐസ്‌ക്രീമും ഉള്‍പ്പെടെ നേതാക്കള്‍ കഴിച്ചിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ സ്വതന്ത്ര വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസ് എക്‌സില്‍ പങ്കുവച്ചിട്ടുണ്ട്. ഒരു ഐസ്‌ക്രീം രാഹുല്‍ ഗാന്ധി കെ.സി വേണുഗോപാലിന് കൈമാറുമ്പോള്‍ അദ്ദേഹം വേണ്ട എന്നു പറഞ്ഞ് നിരസിക്കുന്നതും ഈ സമയം അദ്ദേഹത്തിന്റെ വലതുകൈയില്‍ കട്ടന്‍ ചായ ഇരിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. തുടര്‍ന്ന് റെസ്റ്റോറന്റ് സ്റ്റാഫുകള്‍ക്കൊപ്പം നിന്ന് സെല്‍ഫിയെടുത്ത ശേഷമാണ് രാഹുല്‍ ഗാന്ധിയും സംഘവും ഇവിടെ നിന്ന് മടങ്ങിയത്.

ഈ ദൃശ്യങ്ങളില്‍ നിന്നു കെ സി വേണുഗോപാല്‍ കട്ടന്‍ചായ കൈയില്‍ പിടിച്ചിരിക്കുന്ന ഭാഗത്തിന്റെ സ്‌ക്രീന്‍ഷോട്ട് എടുത്താണ് പശ്ചിമബംഗാളില്‍ നിന്നുള്ള ബിജെപി ഐടി സെല്‍ അംഗത്തിന്റെ എക്‌സ് അക്കൗണ്ടിലൂടെ വ്യാജ പ്രചാരണം നടത്തിയത്. നിരവധി സംഘ്പരിവാര്‍ അനുകൂല പ്രൊഫൈലുകളാണ് ഇത് ഷെയര്‍ ചെയ്തിട്ടുണ്ട്. തിരഞ്ഞെടുപ്പ് കാലത്ത് ബിജെപി ഐടി സെല്ലിന്റെ ഔദ്യോഗിക അക്കൗണ്ടുകള്‍ വഴി ഇത്തരത്തില്‍ നിരവധി വ്യാജ പ്രചാരണങ്ങളാണ് നടന്നത്.