02
May 2026
Thu
02 May 2026 Thu
kc venugopal

വിഡി സതീശനെ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്ത ഹൈക്കമാന്‍ഡ് തീരുമാനം അംഗീകരിക്കുന്നുവെന്ന് കെസി വേണുഗോപാല്‍. നേതൃത്വം എല്ലാ വശങ്ങളും പരിഗണിച്ചാണ് തീരുമാനമെടുക്കുക. ആ തീരുമാനത്തോടൊപ്പം നില്‍ക്കുമെന്നും കെസി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പാര്‍ട്ടിയാണ് എനിക്കെല്ലാം. പാര്‍ട്ടിക്ക് ഉപരിയായി ഒരു ഇമേജ് ഉണ്ടാക്കാന്‍ ഞാനുണ്ടാവില്ല. എന്നെ സൈബറിടങ്ങളില്‍ ആക്ഷേപിച്ചിട്ടുണ്ടെങ്കില്‍ ഞാന്‍ സഹിച്ചോളാം. ഞാന്‍ ഇന്നോ ഇന്നലെയോ മുളച്ചു പൊങ്ങിയവനല്ല. എത്രയോ കാലമായി രാഷ്ട്രീയ രംഗത്ത് ഞാനുണ്ട്. പാര്‍ട്ടിയും ജനങ്ങളുമാാണ് വലുതെന്നും അദ്ദേഹം പറഞ്ഞു.

ഹൈക്കമാന്‍ഡ് തീരുമാനം എല്ലാവരും അംഗീകരിക്കണം. മികച്ച ഭരണം കാഴ്ച്ച വയ്ക്കുന്നതിന് എല്ലാവരും കൂടെയുണ്ടാവണം. ലീഗിന്റെ സമ്മര്‍ദ്ദമുണ്ടായോ എന്ന ചോദ്യത്തിന് കെസി വേണുഗോപാല്‍ വ്യക്തമായി മറുപടി പറയാന്‍ തയ്യാറായില്ല.