സൂപ്പര്‍ കപ്പില്‍ ഇന്ന് ബ്ലാസ്‌റ്റേഴ്‌സ് ഇറങ്ങുന്നു; എതിരാളി ഷില്ലോങ് ലജോങ്; മഞ്ഞപ്പടയുടെ കിടിലന്‍ സ്‌ക്വാഡിനെ അറിയാം
|
കൊച്ചി: കലിംഗ സൂപ്പര്‍ കപ്പിലെ ആദ്യ മത്സരത്തിന് കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് ഇറങ്ങുന്നു. ഭുവനേശ്വറില്‍ നടക്കുന്ന മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സ് ഐ ലീഗ് ക്ലബായ ഷില്ലോങ് ലജോങ്ങിനെയാണ് നേരിടുക. മത്സരത്തിനായി ബ്ലാസ്റ്റേഴ്‌സ് ഇന്നലെ തന്നെ ഭുവനേശ്വറില്‍ എത്തിയിരുന്നു. ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക് ആണ് മത്സരം നടക്കുക. കളി ജിയോ സിനിമയില്‍ തത്സമയം കാണാം.
കേരള ബ്ലാസ്റ്റേഴ്‌സ് ശക്തമായ ടീമും ആയാണ് സൂപ്പര്‍ കപ്പിന് എത്തിയിരിക്കുന്നത്. ആറ് വിദേശ താരങ്ങള്‍ക്ക് വരെ സൂപ്പര്‍ കപ്പില്‍ ആദ്യ ഇലവനില്‍ ഇറങ്ങാം. അതുകൊണ്ട് തന്നെ കേരള ബ്ലാസ്റ്റേഴ്‌സ് അവരുടെ എല്ലാ വിദേശ താരങ്ങളെയും ആദ്യ ഇലവനില്‍ ഇറക്കിയേക്കും. AFC കപ്പിനുള്ള ഇ്ത്യന്‍ ടീമിന്റെ ഭാഗമായതിനാല്‍ രാഹുല്‍ കെ.പി, പ്രിതം കോടാല്‍, ഇഷാന്‍ പണ്ടിത എന്നിവര്‍ ബ്ലാസ്റ്റേഴ്‌സിനൊപ്പം ഇല്ല. പരിക്ക് കാരണം സൂപ്പര്‍ താരം ലൂണയും ടീമില്‍ ഇല്ല. എന്നാല്‍ പരിക്ക് മാറിയ ജീക്‌സണ്‍, വിബിന്‍ എന്നിവര്‍ ടീമിനൊപ്പം ഉള്ളത് ആശ്വസമാണ്.
തങ്ങളുടെ ആദ്യ കിരീടം ലക്ഷ്യം വെക്കുന്ന മഞ്ഞപ്പട കിടിലന്‍ സ്‌ക്വാഡിനെയാണ് അണിനിരത്തുന്നത്.
മലയാളി താരം സച്ചിന്‍ സുരേഷ് തന്നെയാണ് ഗോള്‍കീപ്പിങ് ഡിപ്പാര്‍ട്ട്‌മെന്റിനെ നയിക്കുന്നത്. സീനിയര്‍ ഗോള്‍കീപ്പര്‍മാരായ കരണ്‍ജിത് സിങും, മുഹമ്മദ് അര്‍ബാസും, ലാറ ശര്‍മയും അദ്ദേഹത്തിന് കൂട്ടായി ടീമിലുണ്ട്. ടൂര്‍ണമെന്റില്‍ കേരള ബ്ലാസ്റ്റേഴ്‌സിനെ നയിക്കുമെന്ന് കരുതുന്ന ക്രൊയേഷ്യന്‍ താരം മാര്‍കോ ലെസ്‌കോവിച്ച് തന്നെയാണ് പ്രതിരോധ നിരയിലെ പ്രധാനി. ലെസ്‌കോയ്ക്ക് കൂട്ടായി മോണ്ടിനെഗ്രോ താരം മിലോസ് ഡ്രിന്‍സിച്ചും, ഇന്ത്യന്‍ താരങ്ങളായ പ്രീതം കോട്ടാല്‍, ഹോര്‍മിപാം റൂയിവ, നവോച്ച സിങ്, സന്ദീപ് സിങ്, പ്രബീര്‍ ദാസ് എന്നിവരും അണിനിരക്കും.
മധ്യനിരയിലേക്ക് സൂപ്പര്‍ താരം ജീക്‌സണ്‍ സിങ് തിരിച്ചെത്തിയതാണ് ശ്രദ്ധേയം. മലയാളി താരം വിബിന്‍ മോഹനന് കൂട്ടായി യോഹന്‍ബെ മീതെയ്, ഡാനിഷ് ഫാറൂഖ്, മുഹമ്മദ് അസര്‍, മുഹമ്മദ് ഐമന്‍, ബ്രൈസ് മിറാന്‍ഡ, സൗരവ് മണ്ടല്‍, ജാപ്പനീസ് താരം ഡൈസുകെ സകായ് എന്നിവരാണ് മധ്യനിരയില്‍ കളിക്കുക.
ഗ്രീക്ക് താരം ദിമിത്രിയോസ് ഡയമാന്റകോസ് തന്നെയാണ് മുന്നേറ്റ നിരയെ നയിക്കുക. ദിമിക്ക് കൂട്ടായി ഘാന താരം ക്വാമെ പെപ്ര, ഇന്ത്യന്‍ താരങ്ങളായ ഇഷാന്‍ പണ്ഡിത, രാഹുല്‍ കെപി, നിഹാല്‍ സുധീഷ്, ബിദ്യാഷാഗര്‍ സിങ് എന്നിവരാണ് മുന്നേറ്റ നിരയിലുണ്ടാവുക.
Here’s the squad that will represent 🟡🔵 at the 2024 Kalinga Super Cup! 👊#KBFC #KeralaBlasters pic.twitter.com/JPWuZZRbUm
— Kerala Blasters FC (@KeralaBlasters) January 9, 2024
സ്‌ക്വാഡ് ഇങ്ങനെ:
സച്ചിന്‍ സുരേഷ്, കരണ്‍ജിത് സിങ്, മുഹമ്മദ് അര്‍ബാസ്, ലാറ ശര്‍മ, മാര്‍കോ ലെസ്‌കോവിച്ച്, മിലോസ് ഡ്രിന്‍സിച്ച്, പ്രീതം കോട്ടാല്‍, ഹോര്‍മിപാം റൂയിവ, നവോച്ച സിങ്, സന്ദീപ് സിങ്, പ്രബീര്‍ ദാസ്, ജീക്‌സണ്‍ സിങ്, വിബിന്‍ മോഹനന്‍, യോഹന്‍ബ മീതെയ്, ഡാനിഷ് ഫാറൂഖ്, മുഹമ്മദ് ഐമന്‍, മുഹമ്മദ് അസര്‍, ബ്രൈസ് മിറാന്‍ഡ, സൗരവ് മണ്ഡല്‍, നിഹാല്‍ സുധീഷ്, ഇഷാന്‍ പണ്ഡിത, രാഹുല്‍ കെപി, ഡൈസുകെ സകയ്, ക്വാമെ പെപ്ര, ദിമിത്രിയോസ് ഡയമാന്റകോസ്, ബിദ്യാഷാഗര്‍ സിങ്.
Kerala Blasters FC vs Shillong Lajong FC LIVE streaming info, Kalinga Super Cup 2024





