|
കൊച്ചി: കേരളത്തില്‍ ആഭരണപ്രേമികള്‍ക്ക് ആശ്വാസമായി സ്വര്‍ണവില താഴേക്ക്.
ഒക്ടോബറില്‍ ആഭരണം വാങ്ങാന്‍ കാത്തിരിക്കുന്നവരെ മുള്‍മുനയില്‍ നിര്‍ത്തിയിരുന്ന സ്വര്‍ണ വിപണിയാണ് എട്ടുപത്ത് ദിവസമായി താഴേക്ക് വരുന്നത്. 58,000 വും 59000 വും കടന്ന് 60000ത്തിന് തൊട്ടരികിലെത്തിയ വില പിന്നീട് താഴേക്ക് ഇറങ്ങുകയായിരുന്നു. ഈ മാസം ആരംഭത്തോടെയാണ് സ്വര്‍ണവിലയില്‍ കുറവ് രേഖപ്പെടുത്തി വന്നത്.
പവന് ഇന്ന് ഒറ്റയടിക്ക് 1,320 രൂപയാണ് ഇടിഞ്ഞത്. ഗ്രാമിന് 165 രൂപയും കുറഞ്ഞു. ഇതോടെ പവന് വില 57,600 രൂപയും ഗ്രാമിന് 7,200 രൂപയുമായി.
18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 140 രൂപ കുറഞ്ഞ് 5930 രൂപയിലെത്തി. വെള്ളിയുടെ വിലയില്‍ ഗ്രാമിന് മൂന്ന് രൂപ കുറഞ്ഞ് 99 രൂപയിലാണ് ഇന്ന് വിപണം നടക്കുന്നത്.
ഇന്ത്യന്‍ രൂപ സര്‍വകാല ഇടിവിലാണെന്നത് മറ്റൊരു വെല്ലുവിളിയാണ്. ഡോളറിനെതിരെ 84.30 എന്ന നിരക്കിലാണ് ഇന്ന് രൂപ.
അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ ഫലമാണ് സ്വര്‍ണവിലയില്‍ ഇടിവ് വരാന്‍ കാരണം. അന്താരാഷ്ട്ര സ്വര്‍ണവില 80 ഡോളറോളം ഇടിഞ്ഞ് 2.660 ഡോളറിലും എത്തി. അടുത്തിടെ ആദ്യമായാണ് സ്വര്‍ണവില ഒറ്റയടിക്ക് ആയിരത്തിലധികം രൂപ കുറയുന്നത്.
ഒക്ടോബര്‍ തുടക്കത്തില്‍ 56,400 രൂപയായിരുന്നു സ്വര്‍ണവില. പത്തിന് 56,200 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തി. എന്നാല്‍ പിന്നീടുള്ള ദിവസങ്ങളില്‍ റെക്കോര്‍ഡുകള്‍ ഭേദിച്ച് വില ഉയരുന്നതാണ് ദൃശ്യമായത്. തിങ്കളാഴ്ച 360 രൂപ കുറഞ്ഞത് താത്കാലികം മാത്രമാണെന്ന് സൂചന നല്‍കി ഇന്നലെയും ഇന്നുമായി സ്വര്‍ണവില ആയിരം രൂപയാണ് വര്‍ധിച്ചത്. അന്താരാഷ്ട്രവിപണിയില്‍ സ്വര്‍ണവിലയില്‍ ഉണ്ടായ വര്‍ധനയാണ് കേരള വിപണിയിലും പ്രതിഫലിക്കുന്നത്.
പ്രാദേശികമായി പ്രവര്‍ത്തിക്കുന്ന ഗോള്‍ഡ് അസോസിയേഷനുകളാണ് ആഭ്യന്തര വിപണിയില്‍ സ്വര്‍ണത്തിന് വിലയിടുന്നത്. ആവശ്യകത അനുസരിച്ച് സ്വര്‍ണത്തിന് വിലകൂട്ടാനും വിലകുറയ്ക്കാനും അസോസിയേഷനുകള്‍ക്ക് കഴിയും.
നവംബറിലെ സ്വര്‍ണ വില
| Date | Price of 1 Pavan Gold (Rs.) |
| 1-Nov-24 | Rs. 59,080 (Highest of Month) |
| 2-Nov-24 | 58960 |
| 3-Nov-24 | 58960 |
| 4-Nov-24 | 58960 |
| 5-Nov-24 | 58840 |
| 6-Nov-24 Yesterday » |
58920 |
| 7-Nov-24 Today » |
Rs. 57,600 (Lowest of Month) |
Kerala Gold Price Big relief today rate dropped


