26
Apr 2024
Thu
26 Apr 2024 Thu
court order in riyas moulavi murder case is collusion with rss blames welfare party

കൊച്ചി: റിയാസ് മൗലവി വധക്കേസില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരെ വെറുതെവിട്ട വിചാരണ കോടതി വിധിക്കെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി. ചില ജഡ്ജിമാര്‍ മലയാള ഭാഷ നല്ല വശമില്ലാത്തവരായിരുന്നുവെന്നും സാക്ഷികളുടെ മൊഴി കോടതിക്ക് മനസിലാക്കാനായില്ലെന്നും അപ്പീലില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ( kerala-government-appealed-to-the-high-court-against-the-acquittal-of-the-rss-men-in-the-riyaz-maulvi-murder-case )

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കടുത്ത വര്‍ഗീയതയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് അപ്പീലില്‍ പറയുന്നു. മതസൗഹാര്‍ദ്ദത്തെ ഉലച്ച കൊലപാതകണിത്. വിചാരണ കോടതിവിധി നിയമ വിരുദ്ധവും അനുചിതവും. നീതിന്യായ ബോധത്തെ ഞെട്ടിക്കുന്നതാണ്. അതിനാല്‍ പ്രതികളെ വെറുതെവിട്ട വിധി റദ്ദാക്കണമെന്നാണ് സര്‍ക്കാര്‍ വാദം. അപ്പീല്‍ കാലയളവില്‍ മൂന്ന് പ്രതികളെയും ജയിലിടയ്ക്കണമെന്ന് ആവശ്യപ്പെട്ട് പ്രത്യേക ഹരജിയും ഫയല്‍ ചെയ്തു.

കാസര്‍കോഡ് റിയാസ് മൗലവി വധകേസിലെ പ്രതികളെ കാസര്‍കോഡ് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍ കോടതിയാണ് വെറുതെവിട്ടത്. ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി കെ.കെ ബാലകൃഷ്ണനാണ് കേസ് പരിഗണിച്ചത്. കേസ് പരിഗണിക്കുന്ന എട്ടാമത്തെ ജഡ്ജിയായിരുന്നു കെ കെ ബാലകൃഷ്ണന്‍. അന്വേഷണ സംഘത്തിനും പ്രോസിക്യൂഷനും വീഴ്ച പറ്റിയതായി വിചാരണ കോടതി കണ്ടെത്തിയിരുന്നു.