29
May 2026
Fri
29 May 2026 Fri
vd satheeshan

സംസ്ഥാന നിയമസഭയുടെ ചരിത്രത്തില്‍ ആദ്യമായി വന്ദേമാതരം ആലപിച്ചുകൊണ്ട് നിയമസഭാ നടപടികള്‍ക്ക് തുടക്കം. ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറിന്റെ നയപ്രഖ്യാന പ്രസംഗത്തിനു മുന്‍പായിരുന്നു വന്ദേമാതരം. എന്നാല്‍ വന്ദേമാതരം മുഴുവന്‍ ആലപിച്ചില്ല. വന്ദേമാതരത്തിന്റെ ആദ്യഭാഗമാണ് പൊലീസ് ബാന്റ് വായിച്ചത്. വന്ദേമാതരം മുഴുവന്‍ വായിക്കണമെന്ന് ലോക്ഭവന്റെ നിര്‍ദേശം ഉണ്ടായിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ഇത് അംഗീകരിച്ചില്ല.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വി.ഡി. സതീശന്‍ സര്‍ക്കാരിന്റെ ആദ്യ നയപ്രഖ്യാപന പ്രസംഗമാണ് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ നടത്തുന്നത്. ഇത് സുതാര്യ സര്‍ക്കാരാണെന്നും അഴിമതിമുക്ത ഭരണം ഉറപ്പെന്നും ഗവര്‍ണര്‍ പറഞ്ഞു. നയപ്രഖ്യാപന പ്രസംഗത്തിനായി എത്തിയ ഗവര്‍ണറെ സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, മുഖ്യമന്ത്രി വി.ഡി. സതീശന്‍, പാര്‍ലമെന്ററി കാര്യമന്ത്രി സണ്ണി ജോസഫ് എന്നിവര്‍ ചേര്‍ന്നാണ് സ്വീകരിച്ചത്.

പ്രസംഗത്തിലെ പ്രധാന പ്രഖ്യാപനങ്ങള്‍

  • ഇന്ദിരാ ഗ്യാരന്റികള്‍ നടപ്പാക്കും
  • മുഴുവന്‍ കുടുംബങ്ങള്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ്
  • കെഎസ്ആര്‍ടിസിയില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര
  • കേരളത്തെ തുറമുഖ ഹബ്ബാക്കും
  • സര്‍ക്കാര്‍, സ്വകാര്യ മേഖലകളില്‍ 6 മാസം പ്രസവ അവധി നിര്‍ബന്ധമാക്കും
  • സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ക്ക് ആര്‍ത്തവ അവധി. മൂന്ന് ദിവസം വരെ ആര്‍ത്തവ അവധി നല്‍കും
  • വഖഫ് ബോര്‍ഡ് നവീകരിക്കും
  • ഭൂമി പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കമ്മിഷന്‍
  • പട്ടയവിതരണം കാര്യക്ഷമമാക്കും
  • സംസ്ഥാനത്ത് ഉപാധിരഹിത പട്ടയം. മുന്‍ഗണന കര്‍ഷക താല്‍പര്യത്തിന്
  • നെല്ല്, റബ്ബര്‍, നാളികേര കര്‍ഷകര്‍ക്ക് അര്‍ഹമായ പരിഗണന
  • ലുവരി പാതകളുടെ എണ്ണം കൂട്ടും
    ഐടി വകുപ്പിന്റെ പേരുമാറ്റി. ഇനി ഫ്യൂചര്‍ ടെക്‌നോളജി എന്ന് അറിയപ്പെടും
  • ഉള്‍നാടന്‍ മത്സ്യബന്ധനം പ്രോത്സാഹിപ്പിക്കും
  • സഹകരണ മേഖല പരിഷ്‌കരിക്കും, നിക്ഷേപത്തിന് പൂര്‍ണ ഗ്യാരന്റി
  • ചെലവുകുറഞ്ഞ ചികിത്സ ഉറപ്പാക്കുക സര്‍ക്കാര്‍ ലക്ഷ്യം
  • ആരോഗ്യ മേഖലയെ പിടിച്ചുയര്‍ത്തും. ആധുനിക സംവിധാനം ഉറപ്പാക്കും.
  • ലഹരി വിമുക്ത കേരളത്തിന് പ്രത്യേക പദ്ധതി. ലഹരി മാഫിയക്കെതിരെ കര്‍ശന നടപടി
  • സംസ്ഥാനത്തെ ലോകനിലവാരമുള്ള സ്‌പോര്‍ട്‌സ് ഹബ്ബാക്കി മാറ്റാന്‍ അത്യാധുനിക പരിശീലന കേന്ദ്രങ്ങള്‍
  • അതിഥി തൊഴിലാളികള്‍ക്ക് രജിസ്‌ട്രേഷന് പ്രത്യേക പോര്‍ട്ടല്‍
  • വയോജന സൗഹൃദ പദ്ധതികള്‍ നടപ്പിലാക്കും
  • ബൈപ്പാസുകള്‍ നാലുവരിയാക്കും
  • റവന്യൂ വകുപ്പ് പൂര്‍ണ്ണമായും ഡിജിറ്റലാക്കും
  • സോളാറില്‍ നിന്നും കാറ്റില്‍ നിന്നും വൈദ്യുതി ഉത്പാദിപ്പിക്കുന്നത് പ്രോത്സാഹിപ്പിക്കും
  • ലഹരിക്കേസില്‍ പെടുന്നവരുടെ സ്വത്ത് കണ്ടുക്കെട്ടും
  • വന്യജീവി ആക്രമണത്തിന് അറുതിയിടാന്‍ ഹൈടെക് പദ്ധതി; എഐയും സെന്‍സര്‍ മുന്നറിയിപ്പും
  • കുട്ടികള്‍ നാടുവിടേണ്ട; കേരളത്തില്‍ ആഗോള നിലവാരമുള്ള ഉന്നതവിദ്യാഭ്യാസ കേന്ദ്രങ്ങള്‍ കൊണ്ടുവരും
  • മൊബൈല്‍ മാവേലി സ്റ്റോറുകള്‍ വിപുലീകരിക്കും
  • കേരളം ആഗോള സിനിമാ കേന്ദ്രമാകും: സമഗ്ര സിനിമാനയവും അത്യാധുനിക മീഡിയ സിറ്റിയും
  • എല്ലാ ജില്ലകളിലും പ്ലസ് വണ്‍ സീറ്റുകള്‍ വര്‍ധിപ്പിക്കും
  • ക്ഷേമ പെന്‍ഷന്‍ 3000 രൂപയാക്കും; കാര്‍ഷിക-വ്യവസായ കുതിപ്പിനായി സര്‍ക്കാര്‍ നയപ്രഖ്യാപനം

     

Kerala Government Policy address updates