20
May 2026
Sun
20 May 2026 Sun
kerala rain

സംസ്ഥാനത്ത് വേനല്‍ മഴ ശക്തമായി തുടരുന്നു. ഇന്ന് ഏഴ് ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് ഇന്ന് മിതമായ മഴയ്ക്ക് സാധ്യത. മണിക്കൂറില്‍ 64.5 മി.മീ മുതല്‍ 115.5 മി.മീറ്റര്‍ വരെയാണ് മഴ പെയ്യുക.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

നാളെ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലും 12ന് എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളിലും യെലോ അലര്‍ട്ട് ആയിരിക്കും.

അതിനിടെ, മലപ്പുറം ജില്ലയില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കണ്ണൂര്‍, കാസറഗോഡ്, കോഴിക്കോട് ജില്ലകളിലും ഇന്ന് പുലര്‍ച്ചെ ശക്തമായ മഴ ലഭിച്ചിരുന്നു.

ALSO READ: ‘സൂപ്പര്‍ ഹീറോ സ്റ്റില്‍ എക്‌സിസ്റ്റ്…’ പറന്ന് വന്ന് സീറ്റ് ബെല്‍റ്റിടാന്‍ പറയുന്ന പോലീസ്; വൈറലായി വീഡിയോ

മഴയ്‌ക്കൊപ്പം മിന്നലും മണിക്കൂറില്‍ 4050 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റിനും സാധ്യതയുണ്ട്. കടല്‍ പ്രക്ഷുബ്ധമാകാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് കര്‍ശന നിര്‍ദേശമുണ്ട്. തീരപ്രദേശങ്ങളിലുള്ളവര്‍ ജാഗ്രത പാലിക്കണം. മലയോര മേഖലകളില്‍ ഉരുള്‍പൊട്ടല്‍, മണ്ണൊലിപ്പ് സാധ്യതയുള്ളതിനാല്‍ കൂടുതല്‍ ജാഗ്രത വേണം. അധികൃതരുടെ നിര്‍ദേശപ്രകാരം മാറിതാമസിക്കണം. രാത്രികാല മലയോര യാത്രകള്‍ക്കു നിയന്ത്രണം ഏര്‍പ്പെടുത്തി.

മഴയെത്തുടര്‍ന്ന് സംസ്ഥാനത്തെ ഡാമുകളിലെ ജലനിരപ്പ് ഉയര്‍ന്നുതുടങ്ങി. ഇടുക്കി ഉള്‍പ്പെടെയുള്ള അണക്കെട്ടുകളിലെ ജലനിരപ്പ് സംബന്ധിച്ച് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെങ്കിലും നീരൊഴുക്ക് സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്ന് കെഎസ്ഇബി അറിയിച്ചു. താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടതു ജനജീവിതത്തെ ബാധിച്ചിട്ടുണ്ട്. മഴ ശക്തമാകുന്ന സാഹചര്യത്തില്‍ നദികളിലും തോടുകളിലും ഇറങ്ങുന്നത് ഒഴിവാക്കണം.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക