31
Dec 2025
Sat
31 Dec 2025 Sat
kerala local body election result

Kerala local body election 2025 result live കേരളം കാത്തിരിന്ന വിധിയറിയാന്‍ മിനിറ്റുകള്‍ മാത്രം. നിയമസഭാ തിരഞ്ഞെടുപ്പിന്റെ സെമിഫൈനല്‍വീറുള്ള രാഷ്ട്രീയപ്പോരാട്ടമായ തദ്ദേശ തിരഞ്ഞെടുപ്പില്‍ ആരുമുന്നിലെത്തുമെന്ന ആകാംക്ഷയ്ക്ക് വിരാമമാകുന്നു. തദ്ദേശ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ രാവിലെ 8ന് ആരംഭിക്കും. ആദ്യഫലം രാവിലെ 8.20നും പൂര്‍ണഫലം ഉച്ചയോടെയും ലഭ്യമാകും. സംസ്ഥാനത്ത് ആകെ 244 വോട്ടെണ്ണല്‍ കേന്ദ്രങ്ങളാണ് സജ്ജീകരിച്ചിട്ടുള്ളത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഫലം ട്രെന്‍ഡില്‍

ലീഡ് നിലയും ഫലവും തിരഞ്ഞെടുപ്പ് കമ്മിഷന്റെ വെബ്‌സൈറ്റിലെ ട്രെന്‍ഡ് ലിങ്കിലൂടെ തല്‍സമയം അറിയാം. https://trend.sec.kerala.gov.in, https://lbtrend.kerala.gov.in, https://trend.kerala.nic.in എന്നീ ലിങ്കുകളിലും ഫലം ലഭ്യമാണ്.

സംസ്ഥാനത്തെ 14 ജില്ലകളിലെ 244 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണുന്നത്. ജില്ലാ പഞ്ചായത്തിലേക്കുള്ള തപാല്‍ ബാലറ്റുകള്‍ കളക്ടറേറ്റുകളില്‍ കളക്ടര്‍മാരുടെ നേതൃത്വത്തില്‍ എണ്ണും.

തദ്ദേശ തിരഞ്ഞെടുപ്പില്‍ ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളുടെ വോട്ടെണ്ണല്‍ ഒരേസമയം ഒരു മേശയില്‍ നടക്കും. ഒരേ ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തിന്റെ കണ്‍ട്രോള്‍ യൂണിറ്റിലാണ് 3 ഫലങ്ങളും. ഗ്രാമപ്പഞ്ചായത്തിലെ ഒരു വാര്‍ഡില്‍ ഉള്‍പ്പെടുന്ന മുഴുവന്‍ ബൂത്തുകളുടെയും വോട്ടെണ്ണല്‍ ഒരു മേശയില്‍ കൗണ്ടിങ് സൂപ്പര്‍വൈസറുടെ മേല്‍നോട്ടത്തില്‍ നടക്കും. ഒന്നാം വാര്‍ഡ് മുതല്‍ എന്ന ക്രമത്തില്‍ യൂണിറ്റുകള്‍ മേശയില്‍ എത്തിക്കും.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക