01
Oct 2025
Tue
01 Oct 2025 Tue
Election commission clarification over delay in polling percentage

തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലേക്ക്. പുതിയ വോട്ടര്‍മാരെ ഉള്‍പ്പെടുത്തിയും ഒഴിവാക്കേണ്ടവരെ നീക്കം ചെയ്തുമുള്ള അന്തിമ വോട്ടര്‍ പട്ടിക ഒക്‌ടോബര്‍ 25ന് പ്രസിദ്ധീകരിക്കും. തദ്ദേശ തെരഞ്ഞെടുപ്പിനുള്ള വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്ക് സവിശേഷ തിരിച്ചറിയല്‍ നമ്പര്‍ ഉണ്ടാകും. എസ്.ഇ.സി (SEC) എന്ന ഇംഗ്ലീഷ് അക്ഷരങ്ങളും ഒന്‍പത് അക്കങ്ങളും ചേര്‍ന്നതാണ് ഈ നമ്പര്‍.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തദ്ദേശ വോട്ടര്‍ പട്ടികയുമായി ബന്ധപ്പെട്ട എല്ലാ തുടര്‍ നടപടികള്‍ക്കും അന്വേഷണങ്ങള്‍ക്കും ഈ തിരിച്ചറിയല്‍ നമ്പര്‍ ഉപയോഗിക്കണം. 25ന് അന്തിമ പട്ടിക പ്രസിദ്ധീകരിക്കുന്നതിന് മുന്നോടിയായി ചൊവ്വാഴ്ചയോടെ വാര്‍ഡുകളുടെ സംവരണ നറുക്കെടുപ്പുകള്‍ തീരും. ഇതോടെ തെരഞ്ഞെടുപ്പ് കമീഷന്റെ നടപടിക്രമങ്ങള്‍ പകുതിയിലേറെ പൂര്‍ത്തിയാകും. നവംബര്‍ പത്തിനകം തിരഞ്ഞെടുപ്പ് വിജ്ഞാപനം ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.

നിലവിലെ ഭരണസമിതി കാലാവധി ഡിസംബര്‍ 20വരെയാണ്. ഡിസംബര്‍ 21നാകും പുതിയ ഭരണസമിതികള്‍ നിലവില്‍ വരിക. നവംബര്‍ ഒന്നിന് പുതിയ ഭരണസമിതി നിലവില്‍ വരുന്നത് കോവിഡ് കാരണം മാറ്റം വന്നിരുന്നു. ഇനി മുതല്‍ ഡിസംബറിലാകും ഭരണസമിതികള്‍ നിലവില്‍ വരിക.

കരട് വോട്ടര്‍ പട്ടികയില്‍ 2,83,12,458 വോട്ടര്‍മാരാണുള്ളത്. 1,33,52, 947 പുരുഷന്മാരും 1,49,59,235 സ്ത്രീകളും 276 ട്രാന്‍സ്‌ജെന്‍ഡറുമാണുള്ളത്. ഇതിന് പുറമെ 2087 പ്രവാസി വോട്ടര്‍മാരും പട്ടികയിലുണ്ട്. സംസ്ഥാനത്തെ 941പഞ്ചായത്തുകളിലെ 17,337 വാര്‍ഡുകളിലും 87 മുനിസിപ്പാലിറ്റികളിലെ 3240 വാര്‍ഡുകളിലും ആറ് കോര്‍പഷേനുകളിലെ 421 വാര്‍ഡുകളിലുമാണ് തെരഞ്ഞെടുപ്പ് നടക്കുക.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക