26
Feb 2025
Wed
26 Feb 2025 Wed
Kerala nusing student found dead in Bangalore

മലയാളി നഴ്‌സിങ് വിദ്യാര്‍ഥിനിയെ ബംഗളുരുവില്‍ ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ മുഴപ്പിലങ്ങാട് കുളംകടവിനു സമീപം ഗോകുലത്തില്‍ വിനീത്-ഐശ്വര്യ ദമ്പതികളുടെ മകള്‍ അനാമിക(19)ആണ് മരിച്ചത്. ബംഗളുരു ഹരോ ഹള്ളി താലൂക്കിലെ ദയാനന്ദ സാഗര്‍ കോളജ് ഹോസ്റ്റലില്‍ ചൊവ്വ രാത്രിയാണ് സംഭവം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വിളിച്ചിട്ടും അനാമിക മുറി തുറക്കാതെ വന്നതോടെ മറ്റൊരു താക്കോല്‍ ഉപയോഗിച്ചു വാതില്‍ തുറന്നു നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടത്. കോളജ് അധികൃതരുടെ മാനസിക പീഡനമാണ് മരണകാരണമെന്ന് ആരോപിച്ച് അനാമികയുടെ കുടുംബം ഹരോഹള്ളി പോലീസില്‍ പരാതി നല്‍കി. വിനായക് സഹോദരനാണ്.

ALSO READ: കോഴിക്കോട്ട് നഴ്സിങ് വിദ്യാര്‍ഥിനി മരിച്ച നിലയില്‍