25
Aug 2024
Thu
25 Aug 2024 Thu
Kerala Rain News: Heavy rains continue today; Holiday for educational institutions in two districts

അടുത്ത 3 മണിക്കൂറില്‍ കേരളത്തിലെ പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മിതമായ മഴയ്ക്കു സാധ്യത. (Kerala Rain: The downpour continues; Holiday in 10 districts today; Rain warning in 9 districts) മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും മറ്റു ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥവകുപ്പ് അറിയിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

10 ജില്ലകളില്‍ അവധി
ശക്തമായ മഴയും കാറ്റും തുടരുന്ന സാഹചര്യത്തില്‍ അപകട സാധ്യതകള്‍ ഒഴിവാക്കുന്നതിനായി 10 ജില്ലകളില്‍ അതത് ജില്ലാകലക്ടര്‍മാര്‍ ഇന്ന്(വ്യാഴാഴ്ച്ച) അവധി പ്രഖ്യാപിച്ചു. കാസര്‍കോഡ്, കണ്ണൂര്‍, കോഴിക്കോട്, വയനാട്, മലപ്പുറം, തൃശൂര്‍, പാലക്കാട്, എറണാകുളം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് അവധി. പ്രൊഫഷണല്‍ കോളജ് ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയാണ്. മദ്രസ, കിന്‍ഡര്‍ഗാര്‍ട്ടന്‍, ട്യൂഷന്‍ സെന്ററുകള്‍ എന്നിവയ്ക്കും അവധി ബാധകമാണ്.

ALSO READ: വയനാട്ടില്‍ റെഡ് അലര്‍ട്ട് നല്‍കിയെന്ന അമിത്ഷായുടെ പ്രസ്താവന നുണയെന്ന് മുഖ്യമന്ത്രി

കക്കയം ഡാമില്‍ നിന്ന് കൂടുതല്‍ വെള്ളം ഒഴുക്കിവിടും
കക്കയം ഡാമിലെ ജലനിരപ്പ് ഉയരുന്നതിനാല്‍ കൂടുതല്‍ വെള്ളം ഒഴുക്കി വിടും. നിലയില്‍ 2486.8 അടിയാണ് ഡാമിലെ ജനലനിരപ്പ്. വൃഷ്ടി പ്രദേശത്ത് മഴ ശക്തമായി തുടരുകയാണ്. പരമാവധി ജല സംഭരണ നിരപ്പായ 2487 അടിയില്‍ കവിയാതിരിക്കാന്‍ നിലവില്‍ ഒരു അടിയായി ഉയര്‍ത്തിയ രണ്ട് ഷട്ടറുകള്‍ 1.5 അടി വരെ ഘട്ടംഘട്ടം മായി ഉയര്‍ത്തി അധികജലം ഒഴുക്കിവിടുമെന്ന് കെഎസ്ഇബി എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. ആയതിനാല്‍ തീരവാസികള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ഉരുള്‍പൊട്ടല്‍ സാധ്യതാ പ്രദേശങ്ങളില്‍ നിന്നു മാറിത്താമസിക്കണം
ജില്ലയില്‍ അതിതീവ്ര മഴ പെയ്യുന്ന സാഹചര്യത്തില്‍ ഉരുള്‍പൊട്ടല്‍ സാധ്യതാ പ്രദേശങ്ങളിലും മുന്‍ വര്‍ഷങ്ങളില്‍ ഉരുള്‍പൊട്ടിയ പ്രദേശങ്ങളിലുമുള്ളവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് വയനാട് ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ അറിയിച്ചു. കുറുമ്പാലക്കോട്ട, ലക്കിടി മണിക്കുന്നു മല, മുട്ടില്‍ കോല്‍പ്പാറ കോളനി, കാപ്പിക്കളീ, സുഗന്ധഗിരി, പൊഴുതന പ്രദേശങ്ങളില്‍ അതീവ ജാഗ്രത പുലര്‍ത്തണം. അപകട ഭീഷണി നിലനില്‍ക്കുന്നതിനാല്‍ ക്യാമ്പിലേക്ക് മാറാന്‍ ആവശ്യപ്പെട്ടിട്ടുള്ളവര്‍ എത്രയും വേഗം താമസസ്ഥലത്തു നിന്നും ക്യാമ്പുകളിലേക്ക് മാറണമെന്നും കളക്ടര്‍ അറിയിച്ചു.