29
Nov 2026
Sun
29 Nov 2026 Sun
Advertisement
Advertisement
Advertisement
Advertisement
Advertisement
KErala heavy rain flood

സംസ്ഥാനത്ത് ഇന്ന് 7 ജില്ലകളില്‍ ഇന്ന് നേരിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് നേരിയ മഴയ്ക്ക് സാധ്യതയുളളത്. കൊടുംവേനലില്‍ ചുട്ടുപൊള്ളുന്നതിനിടെയാണ് ആശ്വാസ മഴ. അതേസമയം, സംസ്ഥാനത്ത് കൊടും ചൂട് തുടരുകയാണ്. പലയിടത്തും ഉഷ്ണതരംഗത്തിന് സമാനമായ സാധ്യതയുണ്ട്. 12 ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. പാലക്കാട് 40 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാം എന്നാണ് അറിയിപ്പ്. രണ്ട് ദിവസം കൂടി കൊടുംചൂട് തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സംസ്ഥാനത്തെ ശരാശരി പകല്‍ അന്തരീക്ഷതാപനില 37 ഡിഗ്രി സെല്‍ഷ്യസ് കടന്നു. കത്തുന്ന ചൂടിന് അല്‍പം കുറവ് ഇടുക്കിയിലും വയനാട്ടിലും മാത്രമാണ്. വെന്തുരുകുന്ന ചൂടില്‍ നിന്ന് മലയാളികള്‍ ആശ്വാസം തേടിയെത്തുന്നത് മൂന്നാറിലേക്കാണ്. ഇടവിട്ട് കിട്ടുന്ന വേനല്‍മഴയും 25 ഡിഗ്രിയോടടുപ്പിച്ച അന്തരീക്ഷ താപനിലയും ആണ് കുളിര്‍മ. ഇളംവെയിലും കുളിര്‍കാറ്റുമൊക്കെത്തേടി പാലക്കാട്ട്‌നിന്നും കൊല്ലത്തുനിന്നുമൊക്കെയാണ് ആളുകളധികവും എത്തുന്നത്.

മാട്ടുപ്പെട്ടി, കുണ്ടള, ടോപ് സ്റ്റേഷന്‍, രാജമല തുടങ്ങിയ പ്രദേശങ്ങളാണ് സഞ്ചാരികളുടെ ഇഷ്ടയിടങ്ങള്‍. ഇരവികുളം ദേശീയോദ്യാനം കൂടി തുറന്നതോടെ തിരക്കേറി. ചൂടും അവധിക്കാലവുമൊക്കെയായി വിനോദസഞ്ചാര സീസണ്‍ ഉണര്‍ന്നെങ്കിലും, മൂന്നാറിലും ചൂട് ഉയരുകയാണെന്നാണ് കണക്ക്. കഴിഞ്ഞയാഴ്ച പകല്‍ രേഖപ്പെടുത്തിയത് പരമാവധി 30 ഡിഗ്രിയാണ്. എങ്കിലും പൊളളുന്ന ചൂടില്ലെന്ന ആശ്വാസമാണുള്ളത്.

 

MTP Rafeek

ന്യൂസ് ടാഗ് ലൈവില്‍ 2024 മുതല്‍ ന്യൂസ് എഡിറ്ററാണ് എംടിപി റഫീക്ക്. മാധ്യമരംഗത്ത് 20 വര്‍ഷത്തിലേറെയായി പ്രവര്‍ത്തിക്കുന്നു. തേജസ്, ഗള്‍ഫ് മലയാളി എന്നീ മാധ്യമങ്ങളില്‍ ജോലി ചെയ്തിട്ടുണ്ട്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക

Advertisement
Advertisement
Advertisement
Advertisement
Advertisement
Advertisement
Advertisement
Advertisement