തിരുവനന്തപുരം: സംസ്ഥാനത്തെ എസ്.എസ്.എല്‍.സി പരീക്ഷാ ഫലം മെയ് 15നും ഹയര്‍ സെക്കന്‍ഡറി വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷാ ഫലം മെയ് 22നും പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു.
|
എസ്.എസ്.എല്‍.സി ഫലപ്രഖ്യാപനം കഴിഞ്ഞാലുടന്‍ തന്നെ പുനര്‍ മൂല്യനിര്‍ണയത്തിനുള്ള അപേക്ഷകള്‍ സ്വീകരിക്കും. മെയ് അവസാനത്തോടുകൂടി അതിന്റെ ഫലവും പ്രസിദ്ധീകരിക്കും. ഫലപ്രഖ്യാപനം കഴിഞ്ഞാലുടന്‍ തന്നെ എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റുകളുടെ വിതരണം ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.
പരീക്ഷാ മൂല്യനിര്‍ണ്ണയത്തില്‍ പങ്കെടുക്കാത്ത രണ്ടായിരത്തിലധികം അധ്യാപകരുണ്ട്. ഇവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പരീക്ഷാ മൂല്യനിര്‍ണ്ണയ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് പിഴവുകള്‍ വരുത്തുന്ന സ്‌കൂള്‍ അധികാരികള്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിക്കുമെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


