Kerala students concession MVD lead app കണ്‍സഷനെ ചൊല്ലി വിദ്യാര്‍ഥികളും ബസ് ജീവനക്കാരും തമ്മില്‍ തര്‍ക്കം പതിവാണ്. പലപ്പോഴും ഇത് സംഘര്‍ഷത്തിലേക്കം അപ്രഖ്യാപിത പണി മുടക്കിലേക്കും നയിക്കാറുണ്ട്. ഇത്തരം തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ വിദ്യാര്‍ഥികളുടെ കണ്‍സഷന്‍ ന്യൂജന്‍ സംവിധാനത്തിലേക്ക് മാറുകയാണ്.
|
സ്വകാര്യ ബസുകളിലെ കണ്‍സെഷന്‍ ഓണ്‍ലൈന്‍ സംവിധാനത്തിലേക്ക് മാറുന്നതിലൂടെ ഇത്തരം തര്‍ക്കങ്ങള്‍ അവസാനിപ്പിക്കാനാകുമെന്നാണ് പ്രതീക്ഷ.
എംവിഡി ലീഡ്സ് മൊബൈല്‍ ആപ്ലിക്കേഷനിലൂടെ കണ്‍സെഷന്‍ ഓണ്‍ലൈന്‍ സംവിധാനത്തിലേക്ക് മാറ്റാനാണ് നീക്കം. നിലവില്‍ പദ്ധതി പ്രാരംഭ ഘട്ടത്തില്‍ മാത്രമാണ്. എന്ന് നടപ്പിലാകുമെന്ന് വ്യക്തമല്ല. പ്രാബല്യത്തിലായതിന് ശേഷം ഈ ആപ്ലിക്കേഷനിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് കണ്‍സെഷനായി അപേക്ഷിക്കാനാകും.
ഇതിനായി ആപ്ലിക്കേഷനില്‍ രജിസ്റ്റര്‍ ചെയ്യേണ്ടി വരും. തുടര്‍ന്ന് വിദ്യാര്‍ത്ഥി യാത്ര ചെയ്യുന്ന റൂട്ട് വ്യക്തമാക്കി അപേക്ഷ നല്‍കണം. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അപേക്ഷയിലെ വിവരങ്ങള്‍ സ്ഥിരീകരിച്ച് ശുപാര്‍ശ നല്‍കണം. തുടര്‍ന്ന് ഇത് പരിശോധിച്ചതിന് ശേഷം അധികൃതര്‍ കണ്‍സെഷന്‍ അനുവദിക്കും.
ക്യുആര്‍ കോഡ് വഴി അറിയാം
ഇതിന് ശേഷം കണ്‍സെഷന്‍ കാര്‍ഡിന്റെ ക്യുആര്‍ കോഡ് പ്രിന്റ് എടുത്ത് ബസ് യാത്രയില്‍ ഉപയോഗിക്കാം. മൊബൈലിലെ ക്യു ആര്‍ കോഡ് കാണിച്ചാലും മതി. ബസ് കണ്ടക്ടര്‍ ഈ ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്യും. കണ്‍സെഷന്‍ വിശദാംശങ്ങള്‍ ഇതുവഴി വ്യക്തമാകും.
എന്താണ് ഗുണം?
കണ്‍സെഷനുമായി ബന്ധപ്പെട്ട് ബസ് യാത്രയില്‍ ഉടലെടുക്കുന്ന തര്‍ക്കങ്ങള്‍ പരിഹരിക്കാനാകുമെന്നതാണ് ഗുണം. തുടക്കത്തില്‍ സര്‍ക്കാര്‍ അംഗീകൃത സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമാകും ഈ സേവനം ലഭ്യമാകുകയെന്നാണ് റിപ്പോര്‍ട്ട്. പിന്നീട് ഇത് കൂടുതല്‍ സ്‌കൂളുകളിലേക്ക് വ്യാപിക്കും.


