കുവൈറ്റ് സിറ്റി: ഒന്നര വയസ്സുകാരനെ വാഷിങ് മെഷീനിലിട്ട് കൊലപ്പെടുത്തിയ ഫിലിപ്പീന്‍സ്വദേശിയായ വീട്ടുജോലിക്കാരി അറസ്റ്റില്‍. (A one and a half year old boy was killed by being put in a washing machine in Kuwait; the maid was arrested)
|
കുട്ടിയുടെ ശല്യം സഹിക്കവയ്യാതെയാണ് വാഷിംഗ് മെഷീനില്‍ ഇട്ടതെന്നാണ് യുവതി കുവൈത്ത് പൊലീസിനു നല്‍കിയ മൊഴി.
കുവൈത്ത് സ്വദേശികളുടെ മകനാണ് മരിച്ചത്.
കുട്ടിയുടെ കരച്ചില്‍ കേട്ട് മാതാപിതാക്കള്‍ ഓടിയെത്തിയപ്പോഴാണ് പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന വാഷിങ്‌മെഷീനകത്ത് കുട്ടിയെ കണ്ടത്. മാതാപിതാക്കള്‍ ഉടന്‍തന്നെ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിച്ചെങ്കിലും ഗുരുതരമായി പരിക്കേറ്റതിനാല്‍ ജീവന്‍ രക്ഷിക്കാനായില്ല.
കുട്ടിയുടെ മാതാപിതാക്കള്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പൊലീസ് പ്രവാസിയായ വീട്ടു ജോലിക്കാരിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.


