23
Sep 2024
Thu
23 Sep 2024 Thu
Pitbull killing king cobra

പറമ്പില്‍ കളിച്ചുകൊണ്ടിരുന്ന കുട്ടികള്‍ക്കു സമീപത്തെത്തിയ രാജവെമ്പാലയെ കടിച്ചുകുടഞ്ഞ് വളര്‍ത്തുനായ.(King cobra snarls at children; Rescue dog)  രാമവെമ്പാലയെ വകവരുത്തുന്ന വളര്‍ത്തുനായയുടെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പിറ്റ്ബുള്‍ ഇനത്തില്‍പെട്ട ജെന്നി എന്ന വളര്‍ത്തുനായ ആണ് ഹീറോ ആയി മാറിയത്. ഉത്തര്‍പ്രദേശിലെ ഝാന്‍സിയിലാണ് സംഭവം.

പഞ്ചാബ് സിംഗ് എന്നയാളുടെ വീട്ടിലെ ജോലിക്കാരിയുടെ മക്കള്‍ വീട്ടില്‍ നിന്ന് കളിക്കുകയായിരുന്നു. അപ്പോഴാണ് കുട്ടികളുടെ അടുത്തേക്ക് ഒരു രാജവെമ്പാല ഇഴഞ്ഞുനീങ്ങുന്നത് കണ്ടത്. പാമ്പിനെ കണ്ടു കുട്ടികള്‍ അലറിവിളിച്ചു.

കുട്ടികളുടെ നിലവിളി കേട്ടതോടെ ജെന്നി തുടല്‍ പൊട്ടിച്ച് ഓടിയടുക്കുകയായിരുന്നു. പാമ്പിനെ ജെന്നി കടിച്ച് കുടയുന്നത് ദൃശ്യങ്ങളിലുണ്ട്.

ജെന്നിയുടെ ഈ രക്ഷാപ്രവര്‍ത്തനം ഇതാദ്യമായല്ല. മുന്‍പും 8 ഓളം പാമ്പുകളെ ജെന്നി കീഴ്‌പ്പെടുത്തിയിട്ടുണ്ടെന്ന് വീട്ടുടമയായ പഞ്ചാബ് സിംഗ് പറഞ്ഞു.

പിറ്റ്ബുള്‍ ഇനത്തില്‍ പെട്ട നായയെ വളരെ അപകടകാരിയായ ഒരു ഇനമായാണ് പലരും കണക്കാക്കുന്നത്. എന്നാല്‍ നിര്‍ണായക ഘട്ടത്തില്‍ രക്ഷകനായി മാറുന്ന പിറ്റ്ബുളിനെയാണ് വീഡിയോയില്‍ കാണുന്നത്.

ALSO WATCH

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക