അരീക്കോട്: ഗവർമെൻ്റ് ഹയർ സെക്കൻ്ററി സ്കൂളിലെ 96-97 ബാച്ച്എസ്എസ്എൽസി പൂർവ വിദ്യാർഥികൾ വിശ്രമജീവിതം നയിക്കുന്ന അധ്യാപകരെ തേടി തിരുവനന്തപുരത്തെത്തി. മലബാറിലെ ഏറെ അധ്യാപകരും തെക്കൻ കേരളത്തിൽ നിന്നുള്ളവരായിരുന്നു. അധ്യാപികമാരായ രാധാമണി, സരോജിനി, രതി ടീച്ചർ ഉൾപ്പെടെയുള്ളവരുടെ വീടുകളിലേക്കാണ് പൂർവവിദ്യാർഥികൾ തേടിയെത്തിയത്’
|
തിരുവനന്തപുരം കൊല്ലം, പത്തനംതിട്ട, കോന്നി സ്ഥലങ്ങളിൽ നിന്നുള്ളവരാണ് ഏറെയും അധ്യാപകരായി എത്തി കിഴുപ്പറമ്പിൽ താമസമാക്കി നാട്ടുകാരുടെ പ്രിയപ്പെട്ടവരായി മാറിയത്. ഏറെ കാലം ജോലി ചെയ്ത് റിട്ടയർമെൻ്റിനു ശേഷമാണ് ഇവരിൽ പലരും നാട്ടിലേക്ക് തിരിച്ചത്.
ഏറെ ദൂരം താണ്ടി പഴയ വിദ്യാർഥികൾ എത്തുമെന്ന് വിശ്രമജീവിതം നയിക്കുന്ന അധ്യാപകർ കരുതിയിരുന്നില്ല. ദീർഘകാലത്തിനു ശേഷമുള്ള സമാഗമത്തിൽ സ്കൂൾ ജീവിത അനുസ്മരണം അവരിൽ ഗൃഹാതുരത്വമുണർത്തുന്ന ഓർമകളെ പങ്കുവെച്ചു.കിഴുപറമ്പ് പഞ്ചായത്തിൻ്റെ വിദ്യാഭ്യാസ പുരോഗതിക്ക് വേണ്ടി സേവനമനുഷ്ടിച്ച അധ്യാപകരെ ആദരിക്കുന്നതിനായി 96-97 എസ് എസ് എൽ സി പൂർവ വിദ്യാർഥികൾ തങ്ങളുടെ പ്രിയപ്പെട്ട അധ്യാപകരുടെ വീടുകളെ തേടി യാത്ര പോയത്. പ്രകാശ് ഇ.കെ, കല്ലായി, സുധീർ എവി കിഴുപറമ്പ് ,ഹരിദാസൻ ‘പി., വിനോദ് കുനിയിൽ അനിൽ കുനിയിൽ, സജീവ് കുനിയിൽ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.


