ന്യൂഡല്‍ഹി: സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ട് പ്രമുഖ പൊതുമേഖല സ്ഥാപനമായ Life Insurance Corporation of India (LIC) യുടെ ബീമ സഖി യോജനയുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് നിര്‍വഹിക്കും. ഹരിയാനയിലെ പാനിപ്പത്തില്‍ കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമന്‍, ഹരിയാന മുഖ്യമന്ത്രി നായബ് സിങ് സൈനി അടക്കമുള്ള പ്രമുഖരുടെ സാന്നിധ്യത്തിലാണ് ഉദ്ഘാടനം.
|
ഗ്രാമീണ വനിതകള്‍ക്ക് തൊഴിലവസരങ്ങളും സാമ്പത്തിക സഹായവും നല്‍കുകയാണ് ബീമാ സഖി യോജനയുടെ ലക്ഷ്യം. സ്ത്രീകള്‍ക്ക് ഇന്‍ഷുറന്‍സ് ഏജന്റുമാരാകാന്‍ (ബിമാ സഖി) അവസരം നല്‍കുന്ന പദ്ധതിയില്‍ അംഗമാകുന്ന സ്ത്രീകള്‍ക്ക് മൂന്ന് വര്‍ഷം വരെ സ്‌റ്റൈപ്പന്റ് ലഭിക്കും. ഇത്തരത്തില്‍ 7,000 രൂപ മുതല്‍ 21,000 രൂപ വരെ പദ്ധതിയില്‍ അംഗമാകുന്നവര്‍ക്ക് സമ്പാദിക്കാന്‍ സാധിക്കും.
ആദ്യ വര്‍ഷം സ്ത്രീകള്‍ക്ക് പ്രതിമാസം 7,000 രൂപയാണ് സാമ്പത്തിക സ്‌റ്റൈപ്പന്റായി ലഭിക്കുക. രണ്ടാം വര്‍ഷം ഈ തുക പ്രതിമാസം 6,000 രൂപയായി കുറയും. മൂന്നാം വര്‍ഷമാകുമ്പോഴേക്കും സ്ത്രീകള്‍ക്ക് പ്രതിമാസം 5000 രൂപയായും കുറയും. എന്നാല്‍ ഇതിനൊപ്പം 2,100 രൂപ അധിക ഇന്‍സെന്റീവും ലഭിക്കും. ഇന്‍ഷുറന്‍സ് ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് കമ്മീഷന്‍ അടിസ്ഥാനമാക്കിയുള്ള റിവാര്‍ഡുകളും ലഭിക്കും.
റിക്രൂട്ട്‌മെന്റ്
ഈ പദ്ധതിയുടെ ആദ്യഘട്ടത്തില്‍ 35,000 സ്ത്രീകളെയാണ് ഇന്‍ഷുറന്‍സ് ഏജന്റുമാരായി നിയമിക്കുക. ഭാവിയില്‍ 50,000 സ്ത്രീകളെ കൂടി ഉള്‍പ്പെടുത്തി പദ്ധതി വിപുലീകരിക്കും. തുടക്കത്തില്‍ ഹരിയാനയില്‍ ആരംഭിക്കുന്ന പദ്ധതി ക്രമേണ എ്‌ലലാ ംസസ്ഥാനത്തേക്ക് കൂടി വ്യാപിപ്പിക്കും. ഇതില്‍ രജിസ്റ്റര്‍ ചെയ്യുന്നതിന്, സ്ത്രീകള്‍ 18 നും 50 നും ഇടയില്‍ പ്രായമുള്ളവരായിരിക്കണം. കുറഞ്ഞത് പത്താം ക്ലാസ് പാസായിരിക്കണം.
Know about the Bima Sakhi Yojana for women starting today


