27
Jul 2024
Wed
27 Jul 2024 Wed
kolakkadan moosa haji passed away

കൊളക്കാടന്‍ മൂസ ഹാജി അന്തരിച്ചു; ഓര്‍മയായത് വിവിധ കേസുകളില്‍ സുപ്രീം കോടതി വരെ പോയയാള്‍

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കോഴിക്കോട്: പൗരപ്രമുഖനും നിയമവിദഗ്ദനുമായിരുന്ന മുക്കം ചെറുവാടി കൊളക്കാടന്‍ മൂസ ഹാജി (85) നിര്യാതനായി. ഭാര്യ: ഇത്തീരുമ്മ അരീക്കാട് നെടിയിരുപ്പ്.

മക്കള്‍: അബൂബക്കര്‍, പരേതനായ സക്കീര്‍ ഹുസൈന്‍, നൗഷാദ്, ലിസിജ. മരുമക്കള്‍: അഷ്‌റഫ് നരിക്കുനി, സലീന, ഹുസിന, സബീന. മയ്യിത്ത് നിസ്‌കാരം ഇന്ന് വൈകുന്നേരം 4.30 ന് ചെറുവാടി പുതിയോത്ത് ജുമാമസ്ജിദില്‍ നടക്കും.

പാലക്കാട് പൊലിസ് വെടിവെപ്പില്‍ സിറാജുന്നീസ എന്ന കുട്ടി മരിച്ചതടക്കമുള്ള കേസുകളില്‍ പൊതുതാല്‍പര്യ കേസുകളിലെ ഹരജിക്കാരനായിരുന്നു. മാറാട് കലാപം സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ടും മൂസ ഹാജി സുപ്രീം കോടതിയെ സമീപിച്ചിരുന്നു.