01
Oct 2024
Fri
01 Oct 2024 Fri

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കൊൽക്കത്ത: കൊൽക്കത്തയിൽ നടന്ന ദുർഗാപൂജ പന്തലിലേക്ക് ബ്രാലെറ്റ് ധരിച്ചെത്തി മോഡലിന് സോഷ്യൽ മീഡിയയിൽ പൊങ്കാല സമർപ്പിച്ചു വിശ്വാസികൾ.

ദുര്‍ഗാപൂജ പന്തലില്‍ ധരിച്ച വസ്ത്രത്തിന്റെ പേരില്‍ 2016 മിസ് കൊല്‍ക്കത്തയും പ്രശസ്ത മോഡലുമായ ഹിമോശ്രീ ഭദ്രയ്‌ക്കെതിരെയാണ് ഇന്‍സ്റ്റഗ്രാം അടക്കമുള്ള സാമൂഹികമാധ്യമങ്ങളില്‍ വലിയ വിമര്‍ശനം ഉയരുന്നത്. ഹിമോശ്രീ തന്റെ രണ്ട് സുഹൃത്തുക്കള്‍ക്കൊപ്പം ആണ് ദുര്‍ഗാപൂജ പന്തല്‍ സന്ദര്‍ശിച്ചത്. ഇതിൻ്റെ ചിത്രം അവർ തന്നെയാണ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്.

ബ്രാലെറ്റ് ധരിച്ചാണ് ഹിമോശ്രീ പന്തലില്‍ എത്തിയത്. സുഹൃത്തുക്കളും സമാനരീതിയിലുള്ള വസ്ത്രങ്ങൾ ആണ് ധരിച്ചത്. തൈ- ഹൈ സ്ലിറ്റുള്ള കറുപ്പ് ഗൗണായിരുന്നു സൂഹൃത്തുക്കളില്‍ ഒരാളുടെ വേഷം. നീ ലെങ്ത്ത് ബൂട്ട്‌സും ഓറഞ്ച് മിനിഡ്രസ്സുമായിരുന്നു മറ്റൊരാള്‍ ധരിച്ചത്.

Kolkata model’s outfit for Durga Puja event sparks outrage

എന്നാല്‍, ഹിന്ദുക്കൾ പരിപാവനമായി കരുതുന്ന ഇത്തരമൊരു ചടങ്ങളില്‍ ധരിക്കേണ്ട വസ്ത്രമല്ല ഇതെന്ന് ചൂണ്ടിക്കാട്ടിയാണ് മോഡലിന് നേർക്കുള്ള വിമരശനങ്ങൾ. അനുചിതവും അശ്ലീലവുമായ വസ്ത്ര ധാരണ എന്നാണ് പലരും ചൂണ്ടിക്കാട്ടുന്നത്. അല്പം മാന്യതവേണ്ടേയെന്നും ഇവരെയൊക്കെ ആരാണ് കയറ്റിവിട്ടതെന്നും ചിലർ ചൂണ്ടിക്കാട്ടി.

മതചടങ്ങുകളിലേക്ക് വരുമ്പോൾ സ്വീകരിക്കേണ്ട സഭ്യമായ വേഷവിധാനങ്ങളും ഇതോടൊപ്പം ചർച്ചയായിട്ടുണ്ട്.

“അമ്പലത്തിൽ പോകുമ്പോൾ അതിനനുസരിച്ച് വസ്ത്രം ധരിക്കുന്നത് അടിസ്ഥാന സാമാന്യബുദ്ധിയല്ലേ?- ഒരു X ഉപയോക്താവ് ചോദിച്ചു.

Kolkata model’s outfit for Durga Puja event sparks outrage