16
Dec 2023
Sun
16 Dec 2023 Sun

ദുബായിൽ നിന്ന് ഒമാനിൽ വന്ന ദിവസം കൊല്ലം സ്വദേശി മുങ്ങിമരിച്ചു. കടപ്പാക്കട ഉളിയക്കോവിൽ കോതേത്ത് കുളങ്ങര കിഴക്കതിൽ ശശിധരന്റെയും ശോഭയുടെയും മകൻ ജിതിൻ (38)ആണ് മരിച്ചത്.നാലുമാസം മുമ്പാണു ജിതിൻ ദുബായിൽ‌ ജോലിക്ക് എത്തിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കഴിഞ്ഞ 2ന് ഒമാനിലെ മൊസാണ്ട ദ്വീപിനു സമീപമാണ് അപകടം. ദുബായിലെ ഇലക്ട്രോണിക്സ് സ്ഥാപനത്തിലെ ജീവനക്കാരനായ ജിതിനും സുഹൃത്തുക്കളും ഒരു ദിവസത്തെ വിസയിലാണ് ഒമാനിൽ എത്തിയത്. മൊസാണ്ട ദ്വീപിൽ ബോട്ടിങ് നടത്തിയശേഷം ദ്വീപിനു സമീപം നീന്തുന്നതിനിടെയാണ് അപകടം.

മൃതദേഹം നാട്ടിലെത്തിച്ചു പോളയത്തോട് വിശ്രാന്തിയിൽ സംസ്കരിച്ചു. ഭാര്യ: രേഷ്മ. മകൾ: ഋതു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക