14
Oct 2024
Sun
14 Oct 2024 Sun
Kottarakkara native expatriate dies in Oman

കൊല്ലം കൊട്ടാരക്കര സ്വദേശി ഒമാനില്‍ മരിച്ചു. നെല്ലിക്കുന്നം പെയ്കയില്‍ വീട്ടില്‍ മാത്യു-കുഞ്ഞമ്മ മാത്യു ദമ്പതികളുടെ മകന്‍ ജോണ്‍ മാത്യു (54) ആണ് മരിച്ചത്. മിസ്ഫയിലെ നദാന്‍ ട്രേഡിങ് എല്‍.എല്‍.സിയില്‍ സൂപ്പര്‍വൈസര്‍ ആയി ജോലി ചെയ്യുകയായിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

20 വര്‍ഷമായി ഒമാനില്‍ പ്രവാസിയായിരുന്നു. ഭാര്യ: ജിജി ജോണ്‍. മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ഇന്‍കാസ് ഒമാന്‍ അറിയിച്ചു.