01
Sep 2025
Sun
01 Sep 2025 Sun
Kottayam skeleton found

കോട്ടയം: കോട്ടയം ആര്‍പ്പുക്കര വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ ഗ്രൗണ്ടിന്റെ നിന്ന് കണ്ടെത്തിയ അസ്ഥികൂടം 30 വയസിന് മുകളില്‍ പ്രായമുള്ള പുരുഷന്റേതെന്ന് പ്രാഥമിക ഫോറന്‍സിക് റിപ്പോര്‍ട്ട്. കൂടുതല്‍ പരിശോധനയ്ക്കായി അസ്ഥി കഷണങ്ങള്‍ തിരുവനന്തപുരത്തെ ലാബിലേക്ക് അയക്കും. ഇവിടെ വെച്ച് വിശദമായ ശാസ്ത്രീയ പരിശോധന നടത്തും.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഫോറന്‍സിക് ലാബിലാണ് പ്രാഥമിക പരിശോധന നടത്തിയത്. ഇന്നലെ വിശദമായ പോസ്റ്റ്‌മോര്‍ട്ടം നടന്നിരുന്നു. അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

പത്തുവര്‍ഷത്തിനിടെ കോട്ടയം ജില്ലയില്‍ നിന്ന് കാണാതായവരുടെ വിവരങ്ങള്‍ പൊലീസ് അന്വേഷിക്കുന്നുണ്ട്. ഗാന്ധിനഗര്‍, ഏറ്റുമാനൂര്‍, കുമാരകം, കോട്ടയം ഈസ്റ്റ്, കോട്ടയം വെസ്റ്റ് തുടങ്ങിയ സ്റ്റേഷന്‍ പരിധികളില്‍ നിന്നു കാണാതായവരെ കേന്ദ്രീകരിച്ചാണ് കൂടുതല്‍ അന്വേഷണം.

കഴിഞ്ഞ ദിവസം സ്‌കൂള്‍ ഗ്രൗണ്ടില്‍ കളിക്കാനെത്തിയ കുട്ടികളാണ് അസ്ഥികൂടം കണ്ടെത്തിയത്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക