18
Oct 2025
Tue
18 Oct 2025 Tue
kottayam car accident

കോട്ടയത്ത് കാര്‍ പിന്നിലേക്ക് ഉരുണ്ടുനീങ്ങി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. മീനടം നാരകത്തോട് കുറ്റിക്കല്‍ വീട്ടില്‍ അന്നമ്മ തോമസ് (53) ആണ് മരിച്ചത്. ഗേറ്റ് തുറക്കാന്‍ പോയ അന്നമ്മയും മകനും പിറകിലോട്ട് ഉരുണ്ട് നീങ്ങിയ കാറിനടിയില്‍പ്പെടുകയായിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കാലിന് പരിക്കേറ്റ മകന്‍ ഷിജിന്‍ കെ തോമസിനെ തെള്ളകത്തെ ആശുപത്രിയില്‍ പ്രവേശിച്ചു. ഇന്നലെ വൈകിട്ട് ആറിനാണ് അപകടം ഉണ്ടായത്.

യാത്ര പോകാനിറങ്ങിയ മകന്‍ കാറില്‍ കയറിയപ്പോള്‍ ഗേറ്റ് തുറക്കാനായാണ് അമ്മ അന്നമ്മ വീടിന്റെ മുന്‍വശത്തേക്ക് പോയത്. പിന്നാലെ അമ്മയെ സഹായിക്കാനായി മകനും പുറത്തിറങ്ങി ഗേറ്റിനടുത്തേക്കുപോയി. എന്നാല്‍ ഹാന്‍ഡ് ബ്രേക്കിടാന്‍ മറന്നതുകൊണ്ട് കാര്‍ പിന്നിലേക്ക് ഉരുണ്ടുനീങ്ങുകയായിരുന്നു. അമ്മയും മകനും കാറിനടിയില്‍പ്പെട്ടു. കാര്‍ ഉയര്‍ത്തിമാറ്റിയാണ് ഇരുവരേയും പുറത്തെത്തിച്ചത്.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക