01
Jul 2025
Tue
01 Jul 2025 Tue
Koyilandi native man arrested in Kattappana with MDMA

എംഡിഎംഎ വില്‍ക്കാനായി കട്ടപ്പനയിലെത്തിയ കൊയിലാണ്ടി സ്വദേശി പിടിയില്‍. കൊയിലാണ്ടി നാരായണഗുരു റോഡ്, പയാറ്റുവളപ്പില്‍ ഷാലീനഹൗസില്‍ ഫാരിസ് മുഹമ്മദ്(31)ആണ് പിടിയിലായത്. ബംഗളുരുവില്‍ നിന്ന് എംഡിഎംഎയുമായി കട്ടപ്പനയിലെത്തിയ ഫാരിസ് ഇത് മറ്റാര്‍ക്കോ കൈമാറാനായി ബൈപ്പാസ് റോഡില്‍ കാത്തുനില്‍ക്കുമ്പോഴാണ് പിടിയിലായത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കട്ടപ്പന ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് യുവാവിനെ പിടികൂടിയത്. പരിശോധനക്കിടെ സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ട യുവാവിനെ ദേഹ പരിശോധനയ്ക്കു വിധേയമാക്കിയപ്പോഴാണ് എംഡിഎംഎ കണ്ടെത്തിയത്. കട്ടപ്പന കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

ജില്ലാ പോലീസ് മേധാവിയുടെ ഡാന്‍സാഫ് ടീമും കട്ടപ്പന ഡിവൈഎസ്പി. വി എ. നിഷാദ് മോന്റെ നേതൃത്വത്തില്‍ എസ്‌ഐമാരായ ഷാജി എബ്രാഹം, ബെര്‍ട്ടിന്‍ ജോസ്, പി വി മഹേഷ്, എസ് സിപിഒ ഷമീര്‍, സിപിഒ മാരായ ബിബിന്‍ മാത്യു, ആര്‍ ഗണേഷ്, സിനോജ് ജോസഫ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്

ALSO READ: എംഡിഎംഎ മലദ്വാരത്തില്‍ ഒളിപ്പിച്ചുകടത്തുന്നതിനിടെ യുവാവ് പിടിയില്‍

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക