30
Nov 2026
Mon
30 Nov 2026 Mon
Advertisement
Advertisement
Advertisement
Advertisement
Advertisement
Koyilandi native student found dead in UK

കോഴിക്കോട് കൊയിലാണ്ടി സ്വദേശിയായ വിദ്യാര്‍ഥി യുകെയില്‍ മരിച്ച നിലയില്‍. ഇടക്കുളം ചെങ്ങോട്ട്കാവ് മേല്‍പ്പാലത്തിനു സമീപം ഒതയോത്ത് വില്ലയില്‍ വിമുക്ത ഭടന്‍ എം കെ വിജയന്‍-ജസിയ ദമ്പതികളുടെ മകന്‍ വി ജെ അര്‍ജുന്‍(28)ആണ് മരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ബിടെക് കംപ്യൂട്ടര്‍ സയന്‍സ് പൂര്‍ത്തിയാക്കിയ ശേഷം 2022ലാണ് യൂനിവേഴ്‌സിറ്റി ഓഫ് എസക്‌സില്‍ എം എസ് പഠനത്തിനായി അര്‍ജുന്‍ യുകെയിലെത്തിയത്. യുകെയിലെ കെന്റില്‍ അര്‍ജുനെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നുവെന്നാണ് വീട്ടുകാര്‍ക്ക് ലഭിച്ചിരിക്കുന്ന വിവരം. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. സഹോദരങ്ങള്‍: വി ജെ അതുല്‍, വി ജെ അനൂജ. സഹോദരി ഭര്‍ത്താവ്: അക്ഷയ്.

ALSO READ: പോലീസ് ഉദ്യോഗസ്ഥന്‍ ബലാല്‍സംഗം ചെയ്തത് നാലുതവണ; ആത്മഹത്യാകുറിപ്പെഴുതി ഡോക്ടര്‍ ജീവനൊടുക്കി

OS Nishad

2006 മുതൽ മാധ്യമ പ്രവർത്തനരംഗത്ത് സജീവം. 2017 മുതൽ ന്യൂസ് ടാഗ് ലൈവിൽ ന്യൂസ് എഡിറ്ററാണ്. തേജസ് ദിനപത്രത്തിലും വിവിധ ഓൺലൈൻ മാധ്യമങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക

Advertisement
Advertisement
Advertisement
Advertisement
Advertisement